0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.4K

ഞാനൊരു ഡോളോ കൊടുത്തു നോക്കാം ഇന്ന് രാത്രി കൂടി പനിക്കുകയാണെങ്കിൽ നാളെ രാവിലെ ഹോസ്പിറ്റലിൽ കൊണ്ടു പോകാം "

" ശരി അങ്ങനെ ചെയ്യാം !! "

"ആൽബി വല്ലതും കഴിച്ചോ "

" ചായ ഇട്ടായിരുന്നു അത് മതി "
താൻ സസാരിക്കുമ്പോഴും സ്റ്റെല്ലയുടെ മുഖമാകെ വാടിയിരിക്കുന്നത് അവൻ ശ്രദ്ധിച്ചു.

ചിലപ്പോൾ കുഞ്ഞിൻറെ സാഹചര്യം കൊണ്ടാവാം ഇപ്പോൾ മറ്റു കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നത് അബദ്ധം ആകുമെന്ന് അവനു ഉറപ്പായിരുന്നു...

അതുകൊണ്ടു തന്നെ ഓഫീസിലെ മറ്റു വിശേഷങ്ങളും  നാട്ടിലെ കഴിഞ്ഞുപോയ കല്യാണത്തിന്റെ കാര്യങ്ങളും അവർ സംസാരിച്ചു..

രാത്രി കിടക്കുന്നതിനു മുന്നായി ഒരു ഡോളോയുടെ പകുതി മുറിച്ച് കുഞ്ഞിനെ നൽകി ചേർത്തു പിടിച്ച് മൂവരും  ഒരുമിച്ചാണ് കിടന്നത് പുറത്ത് അപ്പോഴേക്കും മഴ ശക്തി പ്രാപിച്ച്  തുടങ്ങിയിട്ടുണ്ടായിരുന്നു...!!!!

അന്തരീക്ഷത്തിൽ നല്ലൊരു മഴ പെയ്തു തോർന്നത് പോലെ  പിറ്റേ ദിവസം എഴുന്നേൽക്കുമ്പോഴേക്കും കുഞ്ഞിന്റെ പനിയും  വിട്ടു മാറിയിരുന്നു..

തലേ ദിവസം ചെറിയ ക്ഷീണവും പനിയും അനുഭവിച്ചിട്ടുണ്ടായിരുന്നു എങ്കിലും രാത്രിയിൽ ഡോളോയുടെ  എഫക്റ്റും കൂടെ നല്ല ഉറക്കവും കിട്ടിയിരുന്നതിനാൽ രാവിലെ ആയപ്പോഴേക്കും.. അന്ന മോൾ പഴയത് പോലെ ഉഷാറായിട്ടുണ്ടായിരുന്നു..

അതുകൊണ്ടു തന്നെ സ്റ്റെല്ലയും ആൽബിയും ടെൻഷൻ മാറി കുടുംബം സന്തോഷത്തിലേക്ക്  തന്നെ തിരികെ എത്തി..
ആൽബിയും എഴുന്നേൽക്കുമ്പോഴേക്കും സ്റ്റെല്ല  കുളി കഴിഞ്ഞ് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിൽ  ആയിരുന്നു...

ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന് അവൻ തന്റെ ഭാര്യയെ നോക്കിക്കൊണ്ടിരുന്നു..
തലയിൽ ഈറനൊടെ ടർക്കിയിൽ കെട്ടി വച്ചിരിക്കുന്ന മുടിയും ഒരു ടോപ്പും മാത്രം ധരിച്ച് സ്റ്റെല്ല റൂമിലേക്ക് വന്നു..
അലമാര തുറന്ന് താഴത്തെ തട്ടിൽ നിന്നും

💬 Comments

View all comments