0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.4K

ഇരിക്കാണോ  പോലും വയ്യാത്ത വേദന..
ഇത്ര  ദിവസം കഴിഞ്ഞെങ്കിലും ഒരിക്കൽ പോലും  ഫോൺ കോളൊന്നും വന്നില്ല..

"ഇവൻ ബിസി  ആയിരിക്കുമോ? ഇല്ലെങ്കിൽ എന്നെ  മറന്നു പോയോ?"
ചിന്തകൾ  അവളുടെ തല  ചുറ്റിച്ചു.

പലവട്ടം മെസേജ് അയക്കാൻ ശ്രമിച്ചു, പിന്നെ വേണ്ടാ എന്ന് തന്നെ തീരുമാനിച്ച് ഫോൺ മാറ്റി വച്ചു.. അപ്പോഴും ഹൃദയത്തിൽ ചെറു കനൽ പോലെ ഒരു ദാഹം  ഒരു ചെറിയ ചോദ്യം..
"ഞാൻ ഇവിടെ  കാത്തിരിക്കുന്നുണ്ട്  എന്നെവൻ  അറിയുന്നുണ്ടോ...?"
ഒരു കൂട്ടിൽ തളർന്ന പൂവുപോലെ അവളിരുന്നു.. !!

കുറച്ചു സമയം അവിടെ ഇരുന്ന ശേഷം അവൾ നേരെ വാഷ് റൂമിലേക്ക് എഴുനേറ്റ് നടന്നു..
ഏകദേശം അര മണിക്കൂർ കഴിഞ്ഞു ആണ് അവൾ തിരികെ എത്തിയത്..

തിരികെ വന്ന് സീറ്റിലേക്ക് ഇരുന്നതും ഫോണിൽ നോട്ടിഫിക്കേഷൻ ലൈറ്റ്  ചെറുതായി തെളിയുന്നത് കണ്ട് അവൾ  ആകാംഷയുടെ ഫോൺ എടുത്തു നോക്കി

സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട്  അവളുടെ നെഞ്ച് അതി ശക്തിയായി മിടിക്കാൻ  തുടങ്ങി...!!

തീരെ  പ്രതീക്ഷിക്കാത്ത സമയം ശിവയുടെ ഫോണിൽ നിന്നും രണ്ടു മിസ്കോൾ വന്ന് കിടപ്പുണ്ടായിരുന്നു..
കുറച്ച് സമയം ഫോൺ കയ്യിലെടുത്ത് അവൾ എന്തോ ആലോചിച്ചു നിന്നു.. ഉള്ളിലെ ദേഷ്യവും വാശിയും പതിയെ കുറഞ്ഞു വന്നു.. മനസ്സ് ഒന്ന് സ്വസ്ഥമായി എന്ന് തോന്നിയതും ആ നമ്പറിലേക്ക് സ്റ്റെല്ല തിരിച്ച് വിളിച്ചു..

ഫോണിൽ ബെല്ലടിക്കുമ്പോൾ അതിനൊപ്പം തന്നെ അവളുടെ  നെഞ്ചിടിപ്പും ഉയരുന്നുണ്ടായിരുന്നു...

ബെല്ലടിച്ച് അവസാനിക്കാറായപ്പോഴേക്കും അപ്പുറത്ത് കോൾ കണക്ട് ആയി.

"  ഹലോ ?? "
അവൻറെ കനത്ത ശബ്ദം.

ഇപ്പുറത്ത് സ്റ്റെല്ല  ഒന്നും മിണ്ടിയില്ല.. കുറച്ച് സമയം

💬 Comments

View all comments