Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
റിലേഷൻ ഷിപ്പ് എന്ന ആലോചനയും അവളുടെ ഹൃദയം അനാച്ഛാദിതമായ ചിന്തകളിലേക്ക് കടക്കാൻ ഇടയാക്കി....
'ഇപ്പോൾ എടുത്ത തീരുമാനം ശരിയാണോ ?
സ്റ്റെല്ലക്ക് ഈ ആശയം ആദ്യമായി മനസ്സിൽ എത്തുമ്പോൾ, അതിൽ നിന്നും ഒരു അജ്ഞാതമായ ആകർഷണവും, അതിനോടുള്ള ആശങ്കയും ഒരുമിച്ച് നിറയുന്നു..
. തന്റെ പങ്കാളിയുടെ സ്‌നേഹവും വിശ്വാസവും എങ്ങനെ നിലനിർത്തണം എന്ന ചിന്ത പുഞ്ചിരിയും കണ്ണീരും പോലെ ഒരു സമവായമായി അവളെ പിടികൂടുന്നു....!!
'ഇനി ഇത് മുന്നോട്ട് പോകുമ്പോൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുമോ ? '
പക്ഷേ, സ്നേഹം എല്ലായ്പ്പോഴും ഒരരേ രൂപത്തിൽ മാത്രം അല്ലാതെ, വ്യത്യസ്ത രൂപങ്ങളിലും വളരാനും പകരാനും കഴിയും എന്നുള്ളത്.. വസ്തവവമാണ്
ആൽബിയുമായുള്ള സംഭാഷണവും സ്വാതന്ത്ര്യവും ഇപ്പോൾ ഉള്ള തുറന്ന മനസ്സും, ഈ പുതിയ അനുഭവം താങ്ങി മുന്നേറാനുള്ള ധൈര്യം അവൾക്ക് കൊടുത്തു...
' എന്തായാലും വരുന്നിടത്ത് വച്ച് കാണാം ആൽബി കൂടെ ഉണ്ടല്ലോ '
മനസ്സിന്റെ ആഴങ്ങളിൽ നിന്നു മുഴങ്ങിയ ഒരു പുതുമയും, തൻ്റെ ഉള്ളിലെ ആഗ്രഹങ്ങളെ ഭർത്താവിന്റെ സമ്മതത്തോടെ എറ്റെടുത്ത് മുന്നോട്ട് തന്നേ പോകാൻ ഉള്ള തികഞ്ഞ ധൈര്യവും അവളെ ജീവിതത്തിന്റെ പുതിയ വഴികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു..!!
ആൽബിയോട് എല്ലാം നിർത്തിക്കോളം എന്ന് ഒരു വാക്കിന് പറഞ്ഞുവെങ്കിലും ശിവയിൽ നിന്നും പെട്ടെന്ന് ഒരു ഒഴിഞ്ഞു പോക്ക് അത്ര വേഗത്തിൽ സാധ്യമായ കാര്യമല്ല എന്ന് അവൾക്ക് വ്യക്ത്മായി അറിയാമായിരുന്നു..!!
മൂന്ന്- നാല് ദിവസമായി ശിവയെ വിളിച്ചിട്ടില്ല ആൽബിയുമായി അവസാനത്തെ ചർച്ച കഴിഞ്ഞ ശേഷം അങ്ങോട്ട് വിളിക്കാൻ എന്തോ മടി പോലെ..
' ഇങ്ങോട്ട് വിളിക്കട്ടെ അപ്പോൾ സംസാരിക്കാം ' അവൾ
💬 Comments
View all comments