Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
" ശ്ശോ... അതൊക്കെ ഞാൻ സൗകര്യം പോലെ ചെയ്തോളാം..!! ഇത് പറയാൻ ആണോ ഇപ്പോ വിളിച്ചെ?? "
" ആം അതും കൂടി പറയണ്ടേ ശരി രാവിലെ വിളിക്കാം ഗുഡ് നൈറ്റ് "
" നൈറ്റ് ശിവാ.."
കോൾ കട്ട് ആയതിനു ശേഷവും ആൽബി അരഞ്ഞാണത്തെ പറ്റി ഒന്നും ചോദിക്കുന്നില്ല എന്നത് സ്റ്റെല്ലയിൽ ചെറിയ അതിശയം ഉണ്ടാക്കി..
" ആൽബി എനിക്ക് അരഞ്ഞാണം കിട്ടിയ കാര്യം അറിയാമായിരുന്നൊ...?? "
" ആം എല്ലാം അറിയാം "
" ഞാൻ മനപ്പൂർവ്വം പറയാത്തെ അല്ലാട്ടോ മറന്നു പോയതാ സോറി..!! "
അതും പറഞ്ഞു അവൾ അലമാരയുടെ താഴെ തട്ടിൽ നിന്നും അവളുടെ വിസ്പർ പാക്കറ്റ് പുറത്തേക്ക് എടുത്തു..
അതിൻറെ ഇടയിലായി വെച്ചിരുന്ന സ്വർണ്ണത്തിന്റെ അരഞ്ഞാണം കയ്യിൽ എടുത്തു..
" ഇത് ശിവ എനിക്ക് സമ്മാനമായി തന്നതാണ് ആൽബി "
അവൾ ആൽബിയുടെ മുന്നിലേക്ക് നീട്ടിയതും അവൻ അത് കയ്യിലേക്ക് എടുത്ത് സാധനത്തിന്റെ ഏകദേശം ഭാരവും നീളവും നോക്കി..
" ഡീ.. ഇതൊരു 5 പവൻ എന്തായാലും കാണും ഇത്രയും ലക്ഷ്വറിയായ സമ്മാനം ഒക്കെ ആണല്ലോ..?? "
" അതിനെന്താ എനിക്ക് കിട്ടിയതല്ലേ " അവളുടെ സ്വരത്തിൽ ചെറിയ കൊഞ്ചൽ ഉണ്ടായിരുന്നു..
" ഇതെനിക്ക് കെട്ടി താ "
അവൾ ആൽബിയുടെ മുന്നിലേക്ക് എഴുന്നേറ്റ് നിന്ന് തന്റെ ബനിയൻ ഉയർത്തി..
" എൻറെ പെണ്ണേ "
ആൽബി ചിരിച്ചുകൊണ്ട് കട്ടിലിൽ എഴുനേറ്റ് ഇരുന്ന് അവളുടെ അരക്കെട്ടിലേക്ക് ആ സ്വർണത്തിന്റെ അരഞ്ഞാണം ചേർത്ത് കെട്ടി ശേഷം പല്ലുകൊണ്ട് കടിച്ചു ഉറപ്പിച്ചു..
"
💬 Comments
View all comments