0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 14.4K

കണ്ടില്ലാലോ "
വീണ്ടും ചെറിയ ചമ്മലോടെ ഞാൻ ചോദിച്ചു.

" അങ്ങനെ അങ്ങ് തിരിഞു നോക്കാൻ പറ്റോ.. പിന്നെ ഇതിവിടെ വരെ എത്തും എന്നെനിക്ക് അറിയില്ലായിരുന്നു.. "
ഞങ്ങൾക്ക് മുന്നിലേക്ക് എത്തിയ ജൂസ് അവൾ കുടിക്കാനായി കയ്യിലെടുത്തു... ചെറിയ നിശബ്ദത..

" ആൽബി നിന്നെ ഞാൻ സ്നേഹിച്ച് നിൻറെ കൂടെ ജീവിക്കാം എന്ന് ഉറപ്പു നൽകിയാൽ ഞാനല്ലാതെ മറ്റൊരു പെണ്ണ് നിന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പു നൽകാമോ..?? "
ഒരു പുരുഷന്റെ മനസ്സ് അളക്കുന്ന എന്നാൽ അവനിൽ പ്രേതീക്ഷയുടെ വിത്ത് പാകുന്ന ചോദ്യം..!!

"  നിന്നോട് മാത്രമായിരിക്കും എന്നും എൻറെ പ്രണയം നീയല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവുകയില്ല..!! "
തന്റെ മറുപടിക്ക് ഒരു ചിരി മാത്രമാണ് അവളുടെ പ്രതികരണം

"  തിരിച്ച് ഞാൻ ചോദിക്കുകയാണെങ്കിൽ.... ഞാനല്ലാതെ മറ്റൊരു പുരുഷൻ നിൻറെ ജീവിതത്തിൽ ഉണ്ടാകുമോ..??
ഞാനല്ലാതെ മറ്റൊരാൾ നിന്റെ  ശരീരത്തെ പൂർണ്ണ സമ്മതത്തോടെ ആസ്വദിക്കുമോ..??
എന്നും ഞാൻ മാത്രമായിരിക്കുമൊ നിന്റെ ശരീരത്തിനും മനസ്സിനും  പ്രണയത്തിനും അവകാശി..?? "
ആ ചോദ്യത്തിന് അവളുടെ ചിരി പതിയെ മങ്ങി തുടങ്ങി...!!
ചുറ്റുപാടുമുള്ള സംസാരവും കോലാഹലങ്ങളും പതിയെ ഉയർന്നു കേൾക്കുന്നു...

"  ഞാനിപ്പോൾ വരാം "
അവൾ തൻറെ മുന്നിൽ നിന്നും എഴുന്നേറ്റു അകത്തേക്ക് നടക്കുന്നു..
വാഷ് റൂം ലക്ഷ്യമാക്കിയാണ് അവളുടെ പോക്ക്.. കുറച്ച് സമയം കൂടി അവൾക്ക്  വേണ്ടി താൻ അവിടെ കാത്തിരിക്കുന്നു... എങ്കിലും അവൾ വരുന്നില്ല...!!

ഒടുവിൽ അവിടെ നിന്നും എഴുന്നേറ്റ് അവൾ പോയ വഴിയെ പിന്തുടർന്നു..
ഡൈനിങ് പോർഷനിൽ നിന്നും നേരെ വാഷ് റൂം

💬 Comments

View all comments