Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ബാക്കിയില്ല..
റൂമിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ അവൾ ഒരിക്കൽ കൂടി ആ ബെഡ്റൂമിലേക്ക് തിരിഞ്ഞു നോക്കി..
ഒരു ദിവസത്തിൽ കൂടുതൽ ശിവയുടെ പെണ്ണായി ജീവിച്ച സ്ഥലം..!!
ഇനിയൊരിക്കൽ ഇതു പോലെ ഒരു ദിവസം ഉണ്ടാകുമോ എന്നറിയില്ല, ഒന്നുകൂടി നോക്കി ശേഷം അവൾ താഴേക്ക് പടികൾ ഇറങ്ങി തുടങ്ങി...!!
ഹാളിൽ എത്തിയപ്പോഴേക്കും അവനും റൂം ലോക്ക് ചെയ്ത് ഇറങ്ങിയിട്ടുണ്ടായിരുന്നു... രണ്ടുപേരും പുറത്തേക്കിറങ്ങിയതും...
ശിവ ബംഗ്ലാവിന്റെ ഡോർ അടച്ചു ലോക്ക് ചെയ്തു, താക്കോൽ പോക്കറ്റിലേക്ക് ഇട്ട് രണ്ടുപേരും കാറ് ലക്ഷ്യമാക്കി നടന്നു..!!!!!!
സമയം ഉച്ചയോട് അടുക്കുന്നു.. ഇലക്ട്രോണിക് സിറ്റിയിലെ ഹോസ്പിറ്റലിന്റെ വരാന്തയിൽ കൂടി ആൽബി അങ്ങോട്ടും ഇങ്ങോട്ടും വേഗതയിൽ നടന്നു വല്ലാത്ത ടെൻഷനിൽ അവന്റെ നെഞ്ചിടിപ്പ് ക്രെമേണ ഉയരുന്നുണ്ടായിരുന്നു.
ഇടക്ക് ഇടക്ക് കയ്യിലെ വാച്ചിലേക്ക് നോക്കി സമയം ഉറപ്പാക്കാനും അവൻ മറന്നില്ല
എന്തൊ ഓർത്ത പോലെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്തു നോക്കിയെങ്കിലും അതിൽ പ്രത്യേകിച്ച് മെസേജൊ കാളോ വന്നു കിടക്കാത്തത് കൊണ്ട് തിരികെ വച്ചു..
സമയം പോകുന്തോറും അവൻറെ ടെൻഷൻ കൂടി വന്നു.. കുറച്ചു സമയം സമീപത്തുള്ള ബെഞ്ചിൽ പോയി ഇരുന്നു എങ്കിലും പിന്നെയും അവൻ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി...
കൈകൾ കൂട്ടി തിരുമ്മി കൊണ്ട് എന്തൊക്കെയോ ഓർത്ത് ആൽബി നെടു വീർപ്പ് ഇട്ടു.. പിന്നെ എന്തോ തീരുമാനിച്ചു ഉറച്ചത് പോലെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് സ്റ്റെല്ലയുടെ നമ്പറിലേക്ക് വിളിച്ചു..
" ദ നമ്പർ യുവർ കോളിംഗ് ഈസ് കറന്റ്ലി സ്വിച്ചിദ് ഓഫ്.."
റെക്കോർഡഡ് ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി.
രാവിലെ മുതൽ അയച്ചിരിക്കുന്ന മെസ്സേജിനു ഒരു
💬 Comments
View all comments