0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15K

നിറയുന്നു...!!!

അന്തരീക്ഷത്തിൽ നേർത്ത മഞ്ഞു പോലെ പടർന്ന പുക ചുരുളുകൾ മെല്ലെ മാഞ്ഞു തുടങ്ങിയതും ആദ്യം  കണ്ട കാഴ്ച്ചയിൽ  ആൽബിയുടെ നോട്ടം ചെറുതായി ഉടക്കി..

അപാർറ്റ്മെന്റിൽ നിന്നും ചെറിയ ദൂരം വിട്ട് പാർക്ക് ചെയ്തിരിക്കുന്ന ഒരു ഗോവ രെജിസ്ട്രേഷൻ വൈറ്റ് കളർ സ്കോർപ്പിയൊ, അതിന്റെ വശത്ത് ആയി സിഗരറ്റ് വലിച്ച് കൊണ്ട്  ഫോൺ വിളിക്കുന്ന ബ്രൗൺ കളർ ഹുഡി ധരിച്ച ഒരാൾ,  മുഖം വ്യക്തമല്ല, അയാൾ തന്നെ  ശ്രദ്ധിക്കുന്നത് പോലെ ആൽബിക്ക്  തോന്നി..

ആളെ ശ്രെദ്ധിച്ച് കൊണ്ട് ആൽബി അടുത്ത സിഗരറ്റ് എടുക്കാൻ തുടങ്ങിയതും  അവന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി, നാട്ടിൽ നിന്നും മമ്മിയാണ്..!!
"  ആൽബി എന്തായി കുഞ്ഞിന് കുറവുണ്ടോ..?? "
കോൾ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് വെച്ചതും മമ്മിയുടെ വക ചോദ്യങ്ങൾ.

"  ആ കുഴപ്പമില്ല മമ്മി ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തി.."

"  അത് ഞാൻ പറഞ്ഞില്ലേ ചെറിയ ചെറിയ പനികളൊക്കെ പിള്ളേർക്ക് വരുന്നത് സ്വാഭാവികമാണ് നിയത്ര ടെൻഷൻ അടിക്കേണ്ട.. പിന്നെ സ്റ്റെല്ല അടുത്ത് തന്നെയില്ലേ..?? "

" ഉണ്ട് മമ്മി അവൾ അടുക്കളയിൽ എന്തോ കാര്യമായ പണിയിലാണ്.."

"  ആ ഞാൻ പപ്പയോട് പറഞ്ഞപ്പോൾ  പപ്പയ്ക്ക്  ടെൻഷൻ.. അതുകൊണ്ട് പെട്ടെന്ന് വിളിച്ചു നോക്കിയതാ , പപ്പ  ഇവിടെയുണ്ട് ഞാൻ കൊടുക്കാം "
മമ്മി അത് പറഞ്ഞതും  ഫോൺ കൈമാറുന്ന ശബ്ദങ്ങൾ ആൽബിൽ ശ്രവിച്ചുകൊണ്ടിരുന്നു

"  ഹലോ ആൽബി മോൾക്ക് എങ്ങനെയുണ്ട്..?? "

"  കുഴപ്പമില്ല പപ്പ ഇപ്പോൾ ഒക്കെയാണ്..."

"  നീയതൊന്നും കാര്യമാക്കണ്ട കൊച്ചേ പിള്ളേരാവുമ്പോൾ ഇടയ്ക്ക് ഒരു പനിയൊക്കെ  വരും "

💬 Comments

View all comments