Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ഇട്ട് ആൽബിൻ അതുപോലെ ഫോണെടുത്തു വച്ച് പതിയെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു...
കുറച്ച് സമയം കൂടി വെറുതെ കിടന്ന ശേഷം എഴുനേറ്റ് ഫോണിൽ സമയം നോക്കിയതും സമയം 7:30 കഴിഞ്ഞിട്ടുണ്ടായിരുന്നു..
അന്ന മോൾ ഉറങ്ങുന്ന ക്രിബ്ബിലേക്ക് എത്തി നോക്കി കുഞ്ഞ് നല്ല ഉറക്കത്തിലാണെന്ന് ആൽബിൻ ഉറപ്പു വരുത്തി..
ശേഷം എഴുന്നേറ്റ് വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി തിരികെ അടുക്കളയിലേക്ക് എത്തി, ചായ ഉണ്ടാക്കാനുള്ള പുറപ്പാടായി...
കുഞ്ഞിനും തനിക്കും വേണ്ടി വളരെ കുറഞ്ഞ രീതിയിൽ എന്തെങ്കിലും തയ്യാറാക്കാം എന്ന് കരുതി അവൻ ബ്രഡ്ഡും ജാമും കൈയിലേക്ക് എടുത്തു..
മഴ തോർന്നിരിക്കുന്നു.. രാത്രി ശക്തമായ മഴയുണ്ടായിരുന്നു എങ്കിലും രാവിലേക്ക് മഴ പെയ്ത ലക്ഷണമേ ഇല്ലാത്ത രീതിയിൽ ആണ്
ചുറ്റുപാടും..
തണുത്ത കാറ്റ് വീശി അടിക്കുന്നുണ്ട്... കയ്യിൽ ചായ കപ്പുമായി ആൽബിൻ ബാൽക്കണിയിൽ നിന്ന് പരിസരം ആകേമാനം ഒന്ന് നിരീക്ഷിച്ചു...
സ്കൂളിലേക്കും കോളേജിലേക്കുമായി പോകുന്ന കുട്ടികൾ...
ജോലിക്ക് പോകാനുള്ള തിരക്കിൽ ഓടിയിറങ്ങുന്ന സാധാരണ ജനങ്ങൾ...
പ്രതീക്ഷയോടെ ഓരോ വീട്ടു പടിക്കലും ഉച്ചത്തിൽ വിളികളുമായി എത്തുന്ന ഉന്തുവണ്ടികളുടെ ശബ്ദങ്ങൾ...
എല്ലാം കൂടി ഇലക്ട്രോണിക് സിറ്റി ഉണർന്നു വരുന്നതേയുള്ളൂ ആൽബി ചായ കപ്പ് കയ്യിൽ പിടിച്ച് പുറത്തേക്ക് തന്നെ നോട്ടം ഉറപ്പിച്ചു നിന്നു..
എവിടെയെക്കെയോ ഒരു പൂർണത കിട്ടുന്നില്ല മനസ്സിൽ നിന്നും ആകെ എന്തോ ഒരു വിഷമം പോലെ...അവൻ ഒരു സിഗരറ്റ് വായിലേക്ക് വച്ച് അതിരാവിലെ തന്നെ തീ കൊളുത്തി..!!
മാനേജർ വിളിച്ച് നേരത്തെ എത്താൻ പറഞ്ഞുവെങ്കിലും പെട്ടെന്ന് പോസിബിൾ ആയിട്ടുള്ള കാര്യമല്ല..
സ്റ്റെല്ല ഇവിടെ എത്താത്ത പക്ഷം തനിക്ക് അന്ന
💬 Comments
View all comments