0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15.3K

ലക്ഷ്വറി എടുത്ത് കാണിക്കുന്ന എല്ലാ  കാറുകളും പക്ഷേ  കറുത്ത കളർ തന്നെ ആണ്..
ചിലതിന്റെ എല്ലാം  നമ്പർ പ്ലേറ്റ്  വ്യാജ നമ്പർ കൊണ്ട് മറച്ചിരിക്കുന്നു..
ഗേറ്റിന്റെ തുടക്കത്തിലായി കാവൽ നിൽക്കുന്ന ആയുധധാരികളായ കുറച്ചു പേർ..

ആ വലിയ കെട്ടിടത്തിന്റെ  മുന്നിലേക്ക് ഒരു ബെൻസ് കാർ വന്ന്  നിരങ്ങി നിന്നു..
അതിൽ നിന്നും  ഇറങ്ങിയ കറുത്ത കോട്ടും  സ്യൂട്ടും ധരിച്ച ഒരുത്തൻ പ്രധാന വാതിൽ ലക്ഷ്യമാക്കി  നടന്നു..

അവനെ കണ്ടതും കാവലാളായി നിന്നിരുന്നവർ  വാതിൽ തുറന്ന് കൊടുത്തു..
അയാൾ നേരെ നടന്ന് രണ്ടാം നിലയിലേക്ക് എത്തിയതും അവിടെ ഒരു വലിയ ബെഡ്  റൂം അകത്ത് നിന്നും ലോക്ക് ചെയ്തിരിക്കുന്നു...

ഡോറിൽ രണ്ട് തവണ മുട്ടിയെങ്കിലും അകത്ത് നിന്നും  തുറക്കുന്നില്ല..
പുറത്തു കാവൽ നിന്ന ആളോട് വന്ന് കയറിയ വ്യക്തി കൈകൊണ്ട് 'എന്താണ് ' എന്ന് ചോദിച്ചതും കാവൽക്കാരൻ  അടുത്തേക്ക് വന്നു..

" കുറച്ചു നാളായി തപ്പി നടന്ന ആ മറ്റവനെ കിട്ടിയിട്ടുണ്ട്.. എയർ പോർട്ടിൽ നിന്നും കയ്യോടെ പൊക്കി കൊണ്ട് വന്നതാ.. "
കാവൽക്കാരന്റെ മറുപടി കിട്ടിയതും വന്നവൻ പുറകോട്ട് മാറി
" സാം ബ്രദഴ്സ് അവനെ ഡീൽ ചെയ്യുകയാണോ..?? "

" അതേ  അവർ മൂന്നുപേരും  അകത്തുണ്ട് ഇന്നവന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമായിരിക്കും.."

"  അതെന്താ ?? "

" അവനെ പൊക്കിയെ കൂട്ടത്തിൽ അവൻറെ ഭാര്യയെയും  പൊക്കിയിട്ടുണ്ട് "
അത് കേട്ടതും വന്ന് കയറിയവന്റെ മുഖത്ത് ഒരു ക്രൂരമായ  ചിരി തെളിഞ്ഞു..
അവർ മൂന്നുപേരും ചെകുത്താൻമാർ തന്നെയാണ് അവർക്കിടയിലേക്കാണ് ആ പെണ്ണിനെ കിട്ടിയിരിക്കുന്നത്..
'

💬 Comments

View all comments