0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 14.9K

മൂലയിലായി ഇരുപ്പുറപ്പിച്ചു..
ഇരിക്കുന്നതിന്റെ വശം ചേർത്ത് സ്റ്റെല്ല ഫോൺ മുന്നിലേക്ക് ആയി വച്ചു, സ്‌ക്രീനിൽ ബെഡ്ഢിൽ കിടന്ന് ഉറങ്ങുന്ന അന്ന മോൾ..

" നീ ഒഴിച്ചോ ഞാൻ ഇപ്പോൾ വരാം.. "

" എവിടെ പോവാ..?? "

" വരാം പെണ്ണേ.. ഒരു മിനിറ്റ് "
ആൽബി അപ്പാർട്ട്മെന്റിന്റെ സമീപത്തെക്ക് ചേർന്ന് നിൽക്കുന്ന തെങ്ങിൻറെ ഓലയിൽ നിന്നും, ഒരു പച്ച ഈർക്കിൽ ഒടിച്ച് എടുത്തു, ശേഷം അതും കൊണ്ട് അവളുടെ അടുത്തായി വന്നിരുന്നു.

എങ്ങു നിന്നോ വന്ന കാറ്റ് അവരെ തഴുകി തലോടി കടന്നുപോയതും, തണുപ്പ് അസ്ഥിക്ക് പിടിച്ചു തുടങ്ങി,
അതിനെ പ്രതിരോധിക്കാൻ എന്ന വണ്ണം ആൽബി ബോട്ടിലിന്റെ അടപ്പ് പൊട്ടിച്ചു രണ്ട് ഗ്ലാസ്സുകളിലേക്ക് മദ്യം പകർന്നു,
സെവൻ അപ്പ് കൂടി ചേർത്തതും നുരഞ്ഞു പൊന്തിയ മദ്യത്തിന്റെ ഗ്ലാസ്സിലേക്ക് ആൽബിൻ, ഒരു നടുവിരൽ നീളമുള്ള പച്ച ഈർക്കിൽ ഇട്ടു ഇളക്കി കൊണ്ടിരുന്നു.

" ഇതെന്നാത്തിനാ..?? "
ആൽബിന്റെ ചേഷ്ഠകൾ ശ്രെദ്ധിച്ചു കൊണ്ടിരുന്ന സ്റ്റെല്ല തന്റെ സംശയം മറച്ചു വച്ചില്ല.

" ഇതോ.. വാൾ വരാതിരിക്കാനാ ശരിക്ക് അങ്ങ് മിക്സ് ആയിക്കോളും.."
ഒരു ചിരിയോടെ സ്റ്റെല്ലയുടെ ഗ്ലാസ്സിലും ഇതേ പരുപാടി തുടർന്ന ശേഷം , പരസ്പരം ഒന്ന് മുട്ടിച്ചതും രണ്ടു പേരും കുടിച്ചു തുടങ്ങി, കഴിഞ്ഞു പോയ എല്ലാ മോശം സമയങ്ങളെയും ഒരു ദുസ്വപ്നം പോലെ മറക്കാൻ അവർക്ക് ആ സായം സന്ധ്യയെ ആവശ്യമായിരുന്നു.

" ഓരോന്ന് കൂടി ഒഴിച്ചിട്ട് ഗ്യാപ്പ് ഇടാം "
പറഞ്ഞു തീർന്നതും ആൽബിൻ വീണ്ടും ഗ്ലാസുകൾ നിറച്ചു തുടങ്ങിയിരുന്നു..
സ്റ്റെല്ല സിപ്പ് സിപ്പ്

💬 Comments

View all comments