Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
ഷോപ്പ്സ് ഒക്കെ തുറന്നിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു, ആൽബി ഞാൻ ഇൻസ്റ്റയിൽ അയക്കുന്ന റീൽസ് ഒന്നും കാണാറില്ലേ..?? "
സ്റ്റെല്ല അവനെ സംശയത്തോടെ നോക്കി.
"ആ കാണാറുണ്ടല്ലോ..!! "
നോക്കാറില്ലെങ്കിലും അവൻ ഉണ്ടെന്ന് തലയാട്ടി.
" BTM സൈഡിൽ ഒരുപാട് പുതിയ ഷോപ്പ്സ് തുറന്നതിന്റെ റീൽസ് ഒക്കെ ഞാൻ അയച്ചിട്ടുണ്ട്, എന്തൊക്കെ തരം ഐറ്റംസ് ആണെന്നൊ ആൽബി, നമുക്കൊന്ന് പോയി കറങ്ങീട്ട് വരാം "
" അപ്പോൾ ഇന്ന് ഉച്ചയ്ക്ക് പുറത്തു നിന്ന്..!! " അവളുടെ ഇഷ്ടത്തിനൊത്ത് അവൻ രണ്ടു കൈ കൊണ്ടും തംസ് അപ്പ് ഇട്ട് സമ്മതം അറിയിച്ചു.
സമയം പതിയ മുന്നോട്ട് പോയിക്കൊണ്ടിരുന്നു കിച്ചണിൽ നിന്നും റൂമിലേക്ക് എത്തിയ ആൽബി തന്റെ ചാർജറിനു വേണ്ടി തിരയുകയായിരുന്നു,
പേഴ്സിനും ഫോണിനും ഒപ്പം ചേർത്ത് വച്ചിരിക്കുന്ന ആ കാർഡിലേക്ക് പെട്ടെന്നാണ് അവൻറെ ശ്രദ്ധ പതിഞ്ഞത്, ആൽബി അത് പതിയെ കയ്യിലേക്ക് എടുത്തു
ഒരു ചുവപ്പു നിറത്തിലുള്ള വിസിറ്റിംഗ് കാർഡ് ഒരു വശത്ത് ഹാർലി ഡേവിസൺ ബൈക്കിന്റെ ചിത്രം മറുവശത്ത് മാധവ് എന്ന പേരും ഒരു ഫോൺ നമ്പറും,
അവനതിന്റ അതിന്റെ ഭംഗി തിരിച്ചും മറിച്ചും ഒന്നു കൂടി നോക്കി ശേഷം അതുപോലെതന്നെ പേഴ്സിന്റെ ഉള്ളറയിലേക്ക് തിരികെ വെച്ചു.
രാവിലത്തെ പ്രഭാത ഭക്ഷണം കഴിച്ച ശേഷം കുറച്ചു സമയം ഫോണിൽ നോക്കി അവർ സമയം ചെലവഴിച്ചു,
1 മണിയോട് അടുത്തതും പുറത്തുനിന്ന് കഴിക്കാം എന്നുള്ള തീരുമാനത്തിൽ പോകാൻ തയ്യാർ റെഡി ആയിരുന്നു.
ആൽബി കാർ എടുത്ത് വന്നപ്പോഴേക്കും സ്റ്റെല്ല ഒരുങ്ങി തയ്യാറായിട്ടുണ്ടായിരുന്നു ഒരു വെള്ള കളർ ലഗിൻസും റോസ്
💬 Comments
View all comments