0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 14.7K

ഡ്രെസ്സ് ഷോപ്പ്സും മലയാളി ചായക്കടകളും മുതൽ സിഗരറ്റിനു വേണ്ടി മാത്രം തുറന്ന് വച്ചിരിക്കുന്ന ഷോപ്പുകൾ വരെ എല്ലാം കൊണ്ടും വല്ലാത്ത ഭംഗിയാണ് മടിവാളക്ക്,

സെന്റ് ജോൺസിൽ നിന്നും മാരുതി നഗറിലേക്ക് പോവുന്ന റോഡിൽ വാഹനം പ്രവേശിച്ച് പതിയെ മുന്നോട്ട് നീങ്ങിയതും ആൽബിൻ ഒരു നിമിഷം പുറം കാഴ്ച്ചകൾ ശ്രെദ്ധിച്ചു,
പല ദേശങ്ങളിൽ നിന്നെത്തി ജീവിക്കാൻ വേണ്ടി വിവിധ ജോലികളിൽ ഏർപ്പെട്ട് പരസ്പരം ജഡ്ജ് ചെയ്യാനൊ പോരടിക്കാനോ സമയം പാഴാക്കാതെ സ്വന്തം കാര്യങ്ങളിൽ തിരക്കോടെ ഓടി നടക്കുന്നവർ

' ബാംഗ്ലൂർ ജീവിതം പഠിപ്പിക്കും എന്ന് പറയുമ്പോൾ പബ്ബും മാളും വില കൂടിയ കാറും വൈൈറ്റ് കോളർ ജോബും മാത്രമാണെന്ന് വിചാരിക്കുന്നവർ ഇവിടുത്തെ ട്രാഫിക്കിലും തെരുവിലും വഴി വക്കിലും പൊരുതി ജീവിക്കുന്നവരെ കണ്ടിട്ടില്ല എന്നെ പറയാൻ പറ്റൂ '

കുറച്ച് അധികം സമയം മടിവാളയിൽ തന്നെ ചിലവഴിച്ചു ഷോപ്പിങ് എല്ലാം പൂർത്തിയാക്കി സ്റ്റെല്ലയുടെ നിർബന്ധ പ്രകാരം ഒരു ഫുഡ്‌ സ്പോട്ട് തിരഞ്ഞു പിടിച്ച് അവിടുത്തെ ഷവായയും ട്രൈ ചെയ്തപ്പൊഴെക്കും ആൽബി മടുത്തിരുന്നു...

ഉച്ചക്ക് ശേഷം , രണ്ട് ആഴ്ച്ച കൂടുമ്പോൾ പതിവുള്ള ത്രെഡിങ്ങും പെഡിക്യുറും മാനിക്യുറും ചെയ്യുവാനായി സ്റ്റെല്ല തിരക്കായതും, ബ്യൂട്ടി പാർലറിനു വെളിയിൽ ആൽബിയും അന്നമോളും അവരുടെ ഭാഷയിൽ ലോക കാര്യങ്ങളെ പറ്റി ചർച്ച ചെയ്തു കൊണ്ടിരുന്നു,
അത്യാവശ്യം തിരക്കുള്ള ആ പാർലറിനുള്ളിൽ വന്ന് പോകുന്ന ചില സ്ത്രീകളെ ആൽബിൻ ശ്രെദ്ധിച്ചു,
" എന്തോരം കഷ്ടപ്പാടും ബുദ്ധിമുട്ടും ആണെന്ന് നോക്കണേ ഈ പെണ്ണുങ്ങൾക്ക്.."
ചിരിച്ചു കൊണ്ട് സ്വയം പറഞ്ഞു അവൻ ചിലരെ എല്ലാം സൂക്ഷ്മമായി വീണ്ടും നിരീക്ഷിച്ചിരിക്കെ ,

💬 Comments

View all comments