Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
മേടിച്ചു കൊണ്ട് വന്ന് മേശപ്പുറത്ത് വെച്ച് രണ്ടുപേർക്കും വിളമ്പാൻ തുടങ്ങി, അത് കഴിച്ചു കൊണ്ടിരിക്കുമ്പോഴും അവളുടെ മുഖം വല്ലാതെ വാടിയിരുന്നു.
ആൽബി എക്സാമിന്റെ കാര്യം അവളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങിയത്,
ഫോൺ എടുത്തു നോക്കിയതും അവളുടെ മുഖം പെട്ടെന്ന് മാറുന്നത് കണ്ടപ്പോൾ തന്നെ ആൽബിനു കാര്യം മനസ്സിലായി.
" ശിവ ആണോ..?? എടുത്ത് സംസാരിച്ചു നോക്ക് "
" വേണ്ട ആൽബി പിന്നെ സംസാരിച്ചോളാം "
" നീ എടുത്തു നോക്ക് അവനെന്താണ് പറയാനുള്ളത് എന്ന് അറിയാമല്ലോ "
ആൽബി നിർബന്ധിച്ചതും സ്റ്റെല്ല കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ഫോൺ വെച്ചു.
" ഹേലോ ശിവ..."
അപ്പുറത്ത് ശിവയുടെ ശബ്ദം.
" ഇല്ലല്ലോ ശിവാ ഞാൻ മെസ്സേജ് അയച്ചിട്ടില്ലല്ലോ, ഒരു മിനിറ്റ് "
അവൾ സംശയത്തോടെ ആൽബിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് തന്നെ കോൾ മ്യൂട്ട് ചെയ്ത ശേഷം തന്റെ ഫോൺ തുറന്ന് വാട്സാപ്പിൽ ശിവയുടെ ചാറ്റ് ഓപ്പൺ ചെയ്തു.
അതു വായിച്ചതും ഒരു ചിരിയോടെ പെണ്ണ് ആൽബിയുടെ മുഖത്തേക്ക് നോക്കി
" ഇത് ആൽബി അയച്ച മെസ്സേജ് ആണോ..?? "
" ആണെങ്കിൽ..?? " "
" എന്താ പ്ലാൻ ഇങ്ങോട്ട് വരാൻ ഒക്കെ പറഞ്ഞു മെസ്സേജ് അയച്ചിരിക്കുന്നു...?? "
അത് ചോദിക്കുമ്പോൾ പെണ്ണിന്റെ മുഖത്ത് പ്രേതീക്ഷ നിറഞ്ഞ ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു,
" ശിവ എന്താ പറയുന്നത് ഇവിടെയുണ്ടോ.?? "
ആൽബി ചായകപ്പ് കയ്യിലേക്ക് എടുത്ത് വളരെ കാഷ്വലായി ചോദിച്ചു.
" ആം ഗാർബിപാവി പാലയ -
💬 Comments
View all comments