Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
"
ശിവയുടെ കാരണം കേട്ട് ആൽബിക്കുള്ളിൽ ചെറുതായി ചിരി പൊട്ടിയെങ്കിലും അവൻ അടക്കിപ്പിടിച്ചുകൊണ്ട് അവനെ ഉള്ളിലേക്ക് ക്ഷണിച്ചു.
ശിവ ഹാളിലേക്ക് കയറിയിരുന്നതും തൊട്ടടുത്തായി സ്റ്റെല്ലയും ആൽബിയും ഒരുമിച്ച് സോഫയിലേക്ക് ഇരിപ്പുറപ്പിച്ചു,
" പിന്നെ നമ്മൾ കുറെ നാളായല്ലേ കണ്ടിട്ട് ബിസിനസും കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു..?? "
" ഗോയിങ് ഗുഡ് ആൽബിൻ , എല്ലാ കാര്യങ്ങളും അത്യാവശ്യം നന്നായി പോകുന്നുണ്ട് , പിന്നെ ആൽബിന്റെ വർക്കും കാര്യങ്ങളും ഒക്കെ..?? "
തിരികെ കാര്യങ്ങൾ അന്വേഷിക്കാൻ ശിവയും മടിച്ചില്ല.
ശിവയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ആൽബി സ്റ്റെല്ലയുടെ തോളിൽ കൂടെ കൈ കടത്തി അവളെ കുറച്ച് അടുപ്പിച്ച് ഇരുത്തി ,
അവളുടെ തോളിൽ കൈ ചേർത്ത് അടുത്തേക്ക് അടുപ്പിക്കുമ്പോൾ സ്റ്റെല്ലയിൽ തനിക്കുള്ള അധികാരം വ്യക്തമാക്കുന്ന രീതിയിലായിരുന്നു ആൽബിയുടെ പെരുമാറ്റം.
അവളുടെ മാറിടങ്ങൾക്ക് തൊട്ടു മുന്നിലായി അവന്റെ കൈ വിശ്രമിക്കുമ്പോൾ, ശിവയുടെ ശ്രദ്ധ സ്റ്റെല്ലയുടെ കണ്ണുകളിലേക്ക് ആയിരുന്നു,
" ശിവയ്ക്ക് കുടിക്കാൻ എന്താ എടുക്കേണ്ടത്..?? "
" എന്താ ആൽബിൻ..? "
പെട്ടെന്ന് എന്തോ കേട്ടതുപോലെ ശിവ ആൽബിയുടെ മുഖത്തേക്ക് നോക്കി.
" ശിവയ്ക്ക് കുടിക്കാൻ എന്താ എടുക്കേണ്ടത് പാൽ എടുക്കട്ടെ..?? "
ആൽബി മനപ്പൂർവ്വം ശിവയെ ഇളക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇതിനോടകം സ്റ്റെല്ലക്ക് മനസ്സിലായിരുന്നു, അതുകൊണ്ട് തന്നെ അവളുടെ മുഖത്തും ഒരു വശ്യമായ പുഞ്ചിരി വിരിഞ്ഞു നിന്നു.
" നല്ല ക്വാളിറ്റി ഉള്ള പാൽ കിട്ടിയിട്ടുണ്ട് , സ്റ്റെല്ലാ ശിവക്ക് ചായ എടുക്ക് "
ആൽബിൻ നല്ല വണ്ണം ആസ്വദിച്ചാണ് അവരുടെ ഇടയിൽ സംസാരിക്കുന്നത് എന്ന് മനസ്സിലായ സ്റ്റെല്ല , അവന്റെ ഇഷ്ടത്തിന്
💬 Comments
View all comments