Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
കൂട്ടിയിരുന്നു,, അവളുടെ മുഖത്ത് പൂർണ്ണമായ തൃപ്തിയും സന്തോഷവും പ്രകടമായിരുന്നു
തിരികെ പോരാൻ നോക്കുമ്പോഴെക്കും വൈകുന്നെരം ആയിരുന്നു, ചായ കുടിച്ചു പോകാം എന്ന തീരുമാനത്തിൽ കാർ പാർക്ക് ചെയ്ത്, അവരെ കാറിൽ തന്നെ ഇരുത്തി ആൽബി മാത്രമാണ് പുറത്തിറങ്ങിയത്,
ചുറുപാടും കണ്ണ് ഓടിച്ചതും പരിചയമുള്ള പല മുഖങ്ങളും ഒരു ചിരി നൽകി അവനെ കടന്ന് പോയി, ചായ കുടി കഴിഞതും പിന്നെ അവർ അവിടെ നിന്നില്ല..!!
പോയ കാര്യങ്ങളെല്ലാം പൂർത്തിയാക്കി രണ്ടു പേരും ഏകദേശം 6 മണിയോടെ തിരിച്ചു പോന്നു , ഇലക്ട്രോണിക് സിറ്റി റോഡിലേക്ക് കയറി വാഹനം ഓടി തുടങ്ങിയതും സ്റ്റെല്ല ഗ്ലാസ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു..
" ആൽബി..?? "
" എന്നാടി..?? "
അവളുടെ വിളിയിൽ നിന്ന് തന്നെ എന്തോ ചോദ്യം ചോദിക്കാനുള്ള തുടക്കം ആണെന്ന് ആൽബിന് മനസ്സിലായിരുന്നു.
" നമ്മൾ ഇന്നലെ കണ്ടില്ലേ..?? "
" ആരെ..?? "
കാര്യം മനസ്സിലായെങ്കിലും ആൽബി ചുമ്മാ കളിപ്പിച്ചു കൊണ്ടിരുന്നു.
" അത് ഇന്നലെ നമ്മൾ ഒരാളുടെ കൂടെ അങ്ങനെയൊക്കെ ചെയ്തില്ലേ..?? "
" എനിക്ക് മനസ്സിലായില്ലല്ലോ..?? നീ ആരെ പറ്റിയാ പറയുന്നത്.."
" ദേ ആൽബി ചുമ്മാ കളിക്കാൻ നിൽക്കരുത് നിനക്ക് മനസ്സിലായി എന്ന് എനിക്ക് നന്നായി അറിയാം "
ഒരു തവണ കൂടി പറഞ്ഞപ്പോൾ അവൾക്ക് ചെറിയ ദേഷ്യം വന്നിരുന്നു.
" ആ ശരി മനസ്സിലായി ബാക്കി പറ.."
ചെറിയ ചിരിയോടെ ആൽബിൻ മറുപടി കൊടുത്തു.
" ഹാ.. അയാളെ ആൽബിക്ക് എങ്ങനെയാ പരിചയം..??? "
" അപ്പോൾ ഇതൊന്നും അറിയണ്ടാണോ എന്റെ
💬 Comments
View all comments