Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
ടർക്കിയെടുത്ത് തുടച്ചു നീക്കി,
" ആൽബി പുറത്തു പോയി എന്തെങ്കിലും സംസാരിച്ചിരിക്ക് , ഞാൻ ഇപ്പോൾ വരാം " കുറച്ചു സമയം കൂടി അവളെ കെട്ടിപ്പിടിച്ച് കിടക്കണം എന്നുണ്ടായിരുന്നെങ്കിലും സാഹചര്യം മനസ്സിലാക്കിയപ്പോൾ അവൻ വേഗം ഡ്രെസ്സ് മാറി പുറത്തേക്ക് ഇറങ്ങി.
അവൻ ഹാളിലേക്ക് വന്നതും ശിവ ബാൽക്കണിയിൽ നിന്ന് ആരോടാ ഫോൺ ചെയ്യുകയായിരുന്നു, അന്ന മോൾ ഹാളിൽ ഇരുന്ന് കാലിയായ ജ്യൂസ് പിന്നെയും വലിച്ചു കൊണ്ടേയിരിക്കുന്നു,
ആൽബിൻ ഒന്നും സംഭവിക്കാത്തതു പോലെ നേരെ ശിവയുടെ അടുത്തേക്ക് ചെന്നു.
" ശിവ , അത്യാവശ്യമായി ഒരു കാര്യം ചെയ്യാൻ ഉണ്ടായിരുന്നു എന്റെ ഫാമിലിയിൽ ചെറിയ ഒരു എമർജൻസി വന്നു, കംപ്ലീറ്റ്ലി അൻഎക്സ്പെക്റ്റഡ് സോ അത് അവളോട് ഒന്ന് ഡിസ്കസ് ചെയ്ത് മറുപടി കൊടുക്കാൻ വേണ്ടി പോയതാ..!! സോറി ബോറടിച്ചില്ലല്ലോ അല്ലേ..?? "
" ഇല്ല ആൽബിൻ ഞാൻ ഇറങ്ങിയാലോ എന്നാലോചിക്കുവാ "
"ആണോ ഇനി എന്നാ തിരിച്ചു പോകുന്നത്..??"
" ഞായറാഴ്ച വൈകുന്നേരം ആണ് ഫ്ലൈറ്റ് ഇനി പോയി കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് , ഇതുപോലെ എപ്പോഴെങ്കിലും ഓടി വരും "
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സ്റ്റെല്ലയും പുറത്തേക്ക് ഇറങ്ങി വന്നിരുന്നു,
അവൾ പുറത്തേക്ക് വന്ന് ആൽബിയുടെ മേലേക്ക് ചാരി അവന്റെ ഇടുപ്പിന് ചുറ്റും കൈ ചുറ്റി പിടിച്ചു നിന്നു ,
" എടോ സ്റ്റെല്ല ഞാൻ ഇറങ്ങിയേക്കുവാ എന്തായാലും കണ്ടതിൽ സന്തോഷം.."
" ഒക്കെ ശിവ ഇനി വരുമ്പോൾ ഇങ്ങോട്ടൊക്കെ ഇറങ്ങ് "
വളരെ കാഷ്വൽ ആയിട്ടാണ് സ്റ്റെല്ല സംസാരിക്കുന്നതെങ്കിലും മനസ്സുകൊണ്ട് അവനെ
💬 Comments
View all comments