0%

Chapter Title : അച്ഛനെയാണെനിക്കിഷ്ടം [ഷജ്നാദേവി]

അനുവദിച്ച ഉദ്യോഗസ്ഥരുടെ അർപ്പണബോധവും ആത്മാർഥതയും കണ്ട് കൊച്ചിയിലെ ഉദ്യോഗസ്ഥരെയൊക്കെ എടുത്ത് കടലിലെറിയുന്നതാണ് നല്ലതെന്ന് തോന്നി അവൾക്ക്. എമിഗ്രേഷൻ സ്റ്റാമ്പ് ചെയ്ത് രണ്ടു കൈ കൊണ്ടും പാസ്പോർട്ട് തന്ന് തല ചെറുതായൊന്ന് കുനിച്ച് അവർ തങ്ങളുടെ നാട്ടിലേയ്ക്ക് സ്വാഗതമോതി. കൊച്ചിയിൽ നിന്ന് സീലടിച്ച പാസ്പോർട്ട് പമ്പരം‌ പോലെ കറക്കി മേശപ്പുറത്തിട്ട ഉദ്യോഗസ്ഥൻ ഇവിടെയൊന്ന് വന്ന് ഇതൊക്കെയൊന്ന് കണ്ടിരുന്നെങ്കിൽ എന്നവൾ ആശിച്ചുപോയി. പുറത്ത് ചുവാൻഹെങ് കാറുമായി കാത്തിരിപ്പുണ്ടായിരുന്നു. സഹദേവന്റെ സഹോദരനെപ്പോലാണ് ചുവാൻഹെങ്.

എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കി നടത്തുന്ന മാനേജർ, തായ് ചൈനീസ് വംശജൻ. സഹദേവൻ പലർക്കും ഫോൺ ചെയ്യുന്നു,പല നിർദ്ദേശങ്ങളും കൈമാറുന്നു, ചുവാനോട് പലതും ചർച്ച ചെയ്യുന്നു. കാര്യമന്വേഷിച്ചപ്പോൾ ഒരു സർപ്രൈസ് എന്നുമാത്രമാണ് സഹദേവൻ പറഞ്ഞത്. പക്ഷേ ഇംഗ്ലീഷിൽ ആരോടോ സംസാരിച്ചത് കല്ല്യാണപ്പാർട്ടി അറേയ്ജ് ചെയ്യാനല്ലേ?! കള്ളൻ, കൊതിമൂത്ത് ഇരിപ്പ് കിട്ട്ണ്ണ്ടാവില്ല്യ' അവൾ അവന്റെ തോളോട് ചേർന്നിരുന്നു.വെളുത്ത ഹോണ്ടാ സിറ്റി പോകുന്ന വഴിയിലെ പ്രധാന കെട്ടിടങ്ങൾ എല്ലാം അവൾ വീക്ഷിച്ചു.

"മറ്റന്നാൾ നമുക്കിവിടെ വരേണ്ടി വരും" വഴിയിലെ ഫ്രാസിങ് ക്ഷേത്രം ചൂണ്ടി സഹദേവൻ പറഞ്ഞു. ബുദ്ധക്ഷേത്രങ്ങൾ കൂടുതൽ ഉള്ള നാട് അവൾക്ക് നന്നേ ഇഷ്ടപ്പെട്ടു. ഗൗതമന്റെ മുന്നിൽ ആദ്യമായി വന്നു‌ നിൽക്കാൻ പോകുന്നതോർത്തിട്ടുള്ളിൽ കുളിര് കോരി. അഹിംസ മൂർച്ചയുള്ള ആയുധമായി കണ്ട ബുദ്ധൻ, അതിനെ ജീവിതത്തിൽ പകർത്തി ഒരു രാജ്യം തന്നെ നേടിയ മഹാത്മാഗാന്ധി, എത്ര സുന്ദരമാണാ പ്രത്യയശാസ്ത്രം! ഇന്ന് പലരും അതെന്തെന്ന് പോലും മറന്നിരിക്കുന്നു. കാർ വാറോറോട്ട് മാർക്കറ്റ് കടന്ന്,പിങ് നദിയ്ക്ക് മുകളിലൂടെ പാലം കടന്ന്, 'the good view' ബാർ&റെസ്റ്റോറന്റിൽ വന്നു നിന്നു. അച്ഛന്റെ ആദ്യത്തെ

💬 Comments

View all comments