Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 3 [neethu]
ഗ്ലാസ്സുമായി ചാരു നമ്രശിരസ്കയായി അകത്തേക്കു കയറി ...അവളെ മുറിയിൽ കയറ്റി പുഞ്ചിരിതൂകി സുലോചന വിടവാങ്ങി ...കട്ടിലിൽ ചാരുവിനെയും പ്രതീക്ഷിച്ചു അവളുടെ മണിമാരൻ അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു .അവളുടെ പാതനിസ്വനം അവനിൽ പുതുഊർജം പകർന്നു ..എഴുന്നേറ്റുവന്നു അവൻ അവളെ അവന്റെ ജീവതത്തിലേക്കു സ്വീകരിച്ചു ശ്രീയോടൊപ്പം അവന്റെ പട്ടുമെത്തയിൽ അവൾ ഇരുന്നു ........
നമ്രശിരസ്സും പാൽ ഗ്ലാസ്സുമൊന്നുമില്ലാതെ രശ്മി ...അഭിക്കരുകിലെത്തി അവന്റെ കൂടെ അവൾ കിടക്കയിലിരുന്നു .അകമ്പടി സേവിക്കാൻ ആരെയുമനുവദിക്കാതെ അവൾ മുറിയിലെത്തിയത്
അഭിയേട്ട എന്താ ഒരു ആലോചന ......ഫസ്റ്റ് നൈറ്റ് എങ്ങനെ വേണെമെന്നുള്ള പ്ലാനിംഗ് ആണോ
അഭിയവളെ ആശ്ചര്യത്തോടെ നോക്കി ..ആദ്യരാത്രിയിൽ പെണ്ണിന് ഭയങ്കര നാണവും ചമ്മലുമാവുമെന്ന അവൻ കരുതിയത് ഇതിപ്പോ താനാകെ നാണം കെട്ടുപോവുലോ ....
ഒരു നൈറ്റ് ഡ്രസ്സ് ആണ് രശ്മി ധരിച്ചത് ....അടയാഭരങ്ങളോ അണിഞ്ഞൊരുങ്ങലോ ഒന്നുമവളിലില്ല
കുളികഴിഞ്ഞു ചന്ദനം തൊട്ട് സീമന്തരേഖയിൽ സിന്ദൂരം ചാർത്തി മുല്ലപ്പൂ ചൂടി മണവാട്ടിയുടെ എല്ലാവിധ ഭാവാധികളോടും കൂടി ചാരു ശ്രീയുടെ അടുത്തിരുന്നത് ...അവൾക്കായി കാത്തുവച്ച കറുപ്പിൽ സുവർണ്ണ മുത്തുകളാൽ അലങ്കരിച്ച ഫാൻസി സാരിയും ബ്ലൗസും അണിഞ്ഞു അവൾ ശ്രീയുടെ കൂടെ വരാനിരിക്കുന്ന സുവർണ്ണനിമിഷങ്ങൾക്കായി കാത്തിരുന്നു ...
എന്താ അഭിയേട്ട ഒരുമൂഡോഫ് ......
വാവ ഇനിയിവിടുണ്ടാവില്ലല്ലോ എന്നോർത്തപ്പോ ......എന്തോ ഒരുനഷ്ട്ടബോധം ..
ആഹ് ഇതുനല്ലകൂത്ത് .....അവൾ വിഹാഹം കഴിച്ചു പോയതല്ലേ പിന്നെയവൾ എന്നും ഏട്ടന്റെ കൂടിവിടിരുന്ന മതിയോ .... വാവ ഇല്ലാത്തതിന്റെ കൊഴപ്പമാണെങ്കിൽ എന്നെ വാവെന്നു വിളിച്ചോ ...
നിന്നെ വാവെന്നോ ....അപ്പൊ നീയെന്റെ പെങ്ങളാവില്ലേ ....
അപ്പൊ എന്നെ എന്താ വിളിക്ക ...വാവ എന്ത് ഭാഗ്യമുള്ളവളാ ഏട്ടന്റെ വാവ അച്ഛനും
💬 Comments
View all comments