0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 3 [neethu]

Author : Neethu Read All Parts 404

തന്നെ അവൾ അഭിയോട് പറഞ്ഞു ...... അവളുടെ ആ കണ്ണുകൾ ...അതിന്റെ നോട്ടം അതവന്റെ നെഞ്ചിലാണ് വന്നു തറച്ചത് ... അവളുടെ മുന്നിൽ നിന്ന പെൺകുട്ടിയുടെയും ഊഴമായി ....അവളെക്കൊണ്ട് തിരുവാതിര കളിപ്പിക്കയാണ് സീനിയർ പിള്ളേർ .....അവളുടെ കണ്ണുകൾ അഭിയുടെ മുഖത്തുതന്നെ ആണ് .....അവൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു ....ഒറ്റനോട്ടത്തിലെ അവൾ അഭിയുടെ മനസ്സിൽ സ്ഥാനം പിടിച്ചു .... മുന്നിലെ പെൺകുട്ടിയുടെ പെർഫോമൻസ് കഴിഞ്ഞു ..... ഇങ്ങോട്ടു നിക്കടി ...ഒരുത്തൻ അവളുടെ നേരെ ആക്രോശിച്ചു ...

ഡാ മോനെ ...ആ കുട്ടിയെ ഇങ്ങോട്ടു വിട്ടെടാ .....അവന്റെ നേരെ നോക്കി അഭി ശബ്ദമുയർത്തി കോളേജിന്റെ സൈഡിലെ സിമന്റ് ബെഞ്ചിൽ കൂട്ടുകാരനോടൊത്തു ഇരിക്കയായിരുന്നു അഭി

ഡി നിന്നെ ആണ് ...ആ ചേട്ടൻ വിളിച്ചത് ചെല്ല് ..... അവൻ വീണ്ടും അവളോട് പറഞ്ഞു .....

അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസമായി .....ആ ചേട്ടൻ തന്നെ രക്ഷിച്ചതാണെന്ന് അവൾക്ക് മനസിലായി ...അവൾക്കു മാത്രം ....അത്രയും അവൾ അഭിയോട് അപക്ഷേച്ചിരുന്നു ... വിറക്കുന്ന കാലുകളുമായി അവൾ അഭിയുടെ അടുത്തേക് നടന്നു ..

എന്താ പേര് ....അവരുടെ സൗഹൃദത്തിന്റെ ആദ്യ സംഭാഷണം ...... രശ്മി ......വളരെ പതുക്കെയും ഭവ്യതയോടും അവൾ മറുപടി നൽകി

ഏതാ ട്രേഡ് ....അഭി വീണ്ടും ...

സിവിൽ .....

ഹും ....ഞാൻ അഭി ...അഭിലാഷ് ....എന്തേലും പ്രശ്നമുണ്ടെങ്കിൽ എന്റെ കസിൻ ആണെന്ന് പറഞ്ഞോ ...

ഉം ......

എന്ന ക്ലാസിൽ പൊക്കോ ......

അവൾ പതുക്കെ നടന്നു നീങ്ങി ...... അതൊരു പ്രണയമാകുമെന്ന് അഭിക്കോ രെഷ്മിക്കൊ അപ്പോൾ തോന്നിയില്ല പക്ഷെ അതൊരു പ്രണയത്തിന്റെ തുടക്കമായിരുന്നു .....അവർ പലതവണ കണ്ടുമുട്ടി പലസ്ഥലങ്ങളിൽ പറയാതെ പറഞ്ഞൊരു പ്രണയം അതായിരുന്നു അവരുടേത് .....കോളേജിലെ സ്ഥിരം പ്രണയ ജോഡികളെ പോലെ സിനിമയ്ക്കു പോക്കും വരവും .....കാമ്പസിലെ മരങ്ങളുടെ ചുവട്ടിൽ ഇണക്കുരുവികളായി പ്രണയ ചേഷ്ടയും സലാഭവും .....ഇതൊന്നും അവർക്കിടയിൽ ഇല്ലായിരുന്നു പക്വതയുള്ള പ്രണയം പാകതയുള്ള പ്രണയം ....മനസ്സും മനസ്സും അടുത്തുകൊണ്ടുള്ള പ്രണയം കാന്റീനിൽ അവർ കണ്ടുമുട്ടാറുണ്ട് ....ഒരു ചായ അല്ലെങ്കിൽ ഒരു ജ്യൂസ് ...അത് കുടിക്കാനുള്ള സമയം അത്രമാത്രമേ അവർ അടുത്ത് ഇടപഴകിയിട്ടുള്ളു ....അത്രയും മതിയായിരുന്നു

💬 Comments

View all comments