0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 2

Author : Neethu Read All Parts 480

അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 2

Achante Charuvum ettante vavayum part 2 bY Neethu | Previous Part

മോളെ .....നീ ഒന്ന് റെഡി ആയിക്കെ നമുക്കൊരിടം വരെ പോണം

എങ്ങോട്ടാണമ്മ ......അവൾ ആകാംഷാപൂർവം ചോദിച്ചു

സുലോചന ടീച്ചറുടെ വീട്ടിലേക്കു .....ശ്രീക്കുട്ടൻ പഠിച്ച tti കുറിച്ച് തിരക്കാന അവനവിടെ കാണുമെന്നു പറഞ്ഞിരുന്നു ....

ശ്രീ ഏട്ടനെ ഒന്ന് കാണാൻ മനസ്സ് വെമ്പി നിക്കായിരുന്നവൾ ...... ഓഹ് ഇതിപ്പോ അമ്മയായിട്ട് സാഹചര്യ മൊരുക്കി .....അമ്മയെ കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി അവൾക്ക് .... ഇപ്പൊത്തന്നെ പോണോ ......വൈകിട്ടുപോരെ .....

ഈ നിമിഷം തന്നെ പോകണമവൾക്കു ....എന്നാലും അങ്ങനങ് പിടികൊടുക്കാൻ പറ്റില്ലല്ലോ ....

ശ്രീയേട്ടനെ പറ്റി അമ്മക്ക് മതിപോക്കെയാണ് ....എന്നാലും ഇഷ്ടമാണെന്നു പറഞ്ഞാൽ ചിലപ്പോ എതിർത്താലോ ....ഒന്നും പറയാൻ പറ്റില്ലല്ലോ ...

വൈകിട്ടായാൽ അവൻ എങ്ങോട്ടെങ്കിലും പോകും .... ഉച്ചക്ക് മുന്നേ ചെല്ലാന്നാ ഞാൻ പറഞ്ഞെ ...

അല്ല നിനക്ക് വേറെ പണിയൊന്നുല്ലല്ലോ ....

പോയൊരുങ് ....

ഞാൻ ഒന്ന് മേല്കഴുകി ഇപ്പൊ വരാം .... സുമംഗല ദേവി ....അകത്തേക്ക് പോയി ....

എന്തിടണം ....എങ്ങാനൊരുങ്ങണം .......അവൾ ഉത്തരം കിട്ടാതെ വലഞ്ഞു ...... എടുത്തിട്ട ഒരു ഡ്രെസ്സിലും അവൾ തൃപ്തയായില്ല ....ചുരിദാർ വേണോ ലാച്ച വേണോ ചോളി വേണോ .....ഒന്നുമങ്ങോട് പിടിക്കുന്നില്ല .... ശ്രീയേട്ടന് ഏതു ഡ്രസ്സ് ആവും ഇഷ്ട്ടം .....ഏതു നിറമാകും ഇഷ്ട്ടം .... ഒന്നുമറിയില്ല സങ്കടം അവൾക്കു സഹിക്കാനായില്ല ...... തനിക്കൊരു നല്ലവസ്ത്രം പോലുമില്ല ...... അലമാര നിറയെ അവളുടെ തുണിത്തരങ്ങളാണ് ..... ഒരു ടെക്‌സ്റ്റൈൽ

💬 Comments

View all comments