Chapter Title : അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും
മനസ്സിനെ ശക്തിയായി സ്വാധീനിക്കാൻ കഴിയുന്നത് കൊണ്ടാണ് അത്. അപ്പോൾ നീ എന്താണ് ചെയ്യുന്നത്? നിന്റെ കഥകളിലൂടെ ആയിരക്കണക്കിന് വരുന്ന നിന്റെ വായനക്കാരെ പലയാവർത്തി പറഞ്ഞു പറഞ്ഞു പൊറുക്കാനാവാത്ത ആ തെറ്റിലേക്ക് നയിക്കുന്നു.
ഇന്ന് സ്വന്തം രക്തം തെറ്റ് ചെയ്തപ്പോൾ നിന്റെ ഹൃദയം തകർന്നു. രക്തത്തിനു വെള്ളത്തേക്കാൾ കട്ടിയുള്ളതു കൊണ്ടാണ് അത്. ബന്ധങ്ങൾ പലതുണ്ട് മനസ്സിൽ സ്ഥാനം നൽകി കൊടുക്കുന്ന ബന്ധം, കാമം കയറിയ നിന്റെ മനസ്സിൽ അവരെ വേറെ കണ്ണോടെ കണ്ടാൽ ആ ബന്ധം തീർന്നു.
എന്നാൽ നീ മനസ്സിൽ എത്ര സ്ഥാനം കൊടുത്തില്ലെങ്കിലും; ആ പുക്കിൾ കോടിയുടെ, ജീനുകളുടെ, രക്തത്തിന്റെ ബന്ധം വേർതിരിച്ചു കാണാനാവില്ല. കണ്ടാലും നടിച്ചാലും അത് അങ്ങനെയാവില്ല, കാരണം ഞാൻ ആദ്യം പറഞ്ഞു രക്തത്തിനു വെള്ളത്തേക്കാൾ കട്ടിയുണ്ട്.
അടുത്ത പ്രഭാതത്തിൽ മീര എണീറ്റ് വന്നപ്പോൾ അയാൾ സ്റ്റഡി റൂമിൽ ആയിരുന്നു. തിരക്ക് പിടിച്ചു അയാൾ എഴുതിക്കൊണ്ടിരുന്ന വരികൾ മനഃസാക്ഷി ഒന്ന് എത്തി നിന്ന് വായിച്ചു. എല്ലാ പ്രവിശ്യത്തെ പോലെ ഇപ്പോൾ അയാൾ അത് മറച്ചു വെക്കാൻ ശ്രമിച്ചില്ല.
അച്ഛാ ഞാൻ കോളെജിലോട്ടു ഇറങ്ങുവാന്നെ
മകളുടെ ശബ്ദത്തിനു ശരി മോളെ എന്ന് വിളിച്ചു പറയുമ്പോളേക്കും അയാൾ അച്ഛനും മകളും എന്ന കഥയുടെ ക്ളൈമാക്സ് എഴുതി കഴിഞ്ഞിരുന്നു.
അയാൾ തന്റെ മകളെ സ്വാധീനിച്ച തന്റെ കഥാപാത്രമായാ കഥയിലെ പെൺകുട്ടിക്ക് അവളുടെ അച്ഛൻ കൊടുക്കുന്ന ഉപദേശം ഒരിക്കൽ കൂടി വായിച്ചു.
മോളെ എത്ര പാപം നിറഞ്ഞ കാര്യമാണ് നീ മനസ്സിൽ ഓർക്കുന്നതെന്നറിയാമോ? ഒരച്ഛനും മകളും ഇത്തരമൊരു ബന്ധത്തിനെ കുറിച്ചോർക്കാൻ തന്നെ പാടില്ല. തെറ്റ് എന്റെയാണ്, രണ്ടാനമ്മയാണേലും ഒരു സ്ത്രീ നിനക്ക് തെറ്റും ശരിയും പറഞ്ഞു തരനില്ലാത്തതിനാലാണ് നീ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ തന്നെ കാരണം.
അച്ഛന്റെ കാലിൽ വീണു പൊട്ടി കരഞ്ഞു കൊണ്ട് ആ കഥയിലെ കുട്ടി തെറ്റുകൾ ഏറ്റു പറഞ്ഞു.
അച്ഛാ എന്നോട് പൊറുക്കൂ അച്ഛാ, അറിവില്ലാതെ ഞാൻ ചെയ്തു പോയതാണ് എന്നോട് ക്ഷമിക്കില്ലേ?
മകളുടെ തെറ്റുകൾ പൊറുത്ത ആ അച്ഛൻ അവളെ പിടിച്ചെണീപ്പിച്ചു തന്റെ മാറോടണച്ചു. കഥയിലെ ആ പെൺകുട്ടി അച്ഛന്റെ നെഞ്ചിൽ നിന്നാദ്യമായി അച്ഛന്റെ
💬 Comments
View all comments