0%

Chapter Title : അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും

Author : kkstories Read All Parts 1261

വിലാസവും ഒന്നും ഇല്ലാതെ എഴുതുന്ന പരിപാടി ആയതു കൊണ്ടും കാശു ചിലവില്ലാഞ്ഞത് കൊണ്ടും ഒന്നും ചിന്തിക്കാനില്ലായിരുന്നു. പ്രസാധകന് രചയിതാവിന്റെ നാമത്തിൽ പകർപ്പ് അവകാശമുള്ളവയായിരിക്കും എന്ന അവരുടെ എഴുതാത്ത കരാറുകൾ പ്രസാധകൻ ഒരിക്കലും തെറ്റിച്ചിട്ടുമില്ല, പിന്നെ ആർക്കു ആരോട് കടപ്പാട് എന്ന് വെറുതെ ചോദിച്ച ഒരു ചോദ്യമാണ് അവൻ ആദ്യം ഏറ്റുപിടിച്ചതു.

“വായിക്കുന്ന വായനക്കാരോടൊണ്ട് പോലും, അവനവൻ ജീവിക്കുന്ന സമൂഹത്തോടൊണ്ട് പോലും, വളർന്നു വരുന്ന തലമുറയോട് ഉണ്ട് പോലും. “അല്ലെങ്കിലും അവൻ അങ്ങനെയാണ് അവന്റെ ഭാഗത്തു എന്നും എന്തെങ്കിലും ഒരു ന്യായം കാണും അവസാനം എപ്പോളും അവനെ വിജയിക്കാറുള്ളു പിന്നെ അയാളുടെ അഭിപ്രായം തിരുത്താതെ തരമില്ല അല്ലേൽ അവൻ അയാളെ ഉറങ്ങാൻ വിടില്ലല്ലോ?

അയാൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് അവനെയങ്ങു കൊന്നു കളഞ്ഞാലോ എന്ന് എന്തെ? നിങ്ങൾ ഞെട്ടിയോ? അങ്ങനെ ഞെട്ടാനും മാത്രമൊന്നുമില്ല. ഇങ്ങനത്തെ എത്ര എത്ര ദുരഭിമാനകൊലകൾ നമുക്ക് ചുറ്റും നടന്നിരിക്കുന്നു.

സത്യത്തിൽ ദിനംപ്രതി ഇങ്ങനത്തെ കൊലപാതകങ്ങൾ അല്ലെങ്കിൽ മരണങ്ങൾ അയാൾക്ക് ചുറ്റും വർദ്ധിച്ചു വരികയാണ്. പിന്നെ തനിക്കു തികച്ചും സ്വകാര്യ സ്വത്തായതിനെകൊല്ലുന്നതിനു പാടുമില്ലല്ലോ? എതിർപ്പിന് വലിയ ശക്തി ഉണ്ടാകില്ല, ദുർബല ഭാഗം ഏതാണെന്നു അറിയുകയുന്നതിനാൽ അത് നോക്കി അടിക്കുകയും ആവാം.

മനസാക്ഷി എന്നാണ് ആ എരണം കേട്ട വേതാളത്തിനു അയാൾ പേരിട്ടിരുന്നത് തനിക്കു ചുറ്റും ദിനം പ്രതി കാണുന്ന മനസാക്ഷി മരിച്ചവരുടെ മനഃസമാധാനം അവരുടെ നിസ്സംഗത ആ കൊതിപ്പിക്കുന്ന മോഡേൺ എൻറിച്ചഡ് ബ്യൂട്ടിഫുൾ ലൈഫ് അയാൾ കാണാഴ്കയല്ല.

എങ്കിലും ഭാര്യ മരിച്ചതിനു ശേഷം മകളുമായി ഈ ചെറിയ പട്ടണത്തിൽ ഏകനായി പോയ അയാൾക്ക് കുറ്റപ്പെടുത്തുന്നവനെങ്കിലും ഒരു സഹയാത്രികൻ കൂടിയല്ലേ തീരൂ.

പക്ഷേ ഇതിപ്പോ അതിരുകൾ ലംഘിക്കുകയാണ് സഹിക്കാവുന്നതിനും അപ്പുറമായി. അവനറിയാതെ ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ. ഏകാന്തതയുടെ വേദനയെക്കാൾ ചിലപ്പോളൊക്കെയുള്ള അവന്റെ കുത്തി കുത്തിയുള്ള ചോദ്യങ്ങൾ അയാളെ വശം കെടുത്തി, പലപ്പോളും മുറിവേൽപ്പിച്ചു.

ഒരിക്കൽ സഹികെട്ടു കൊല്ലാനായി അയാൾ എടുത്ത കത്തിയുടെ മുനയിൽ നിന്നും അവസാന നിമിഷം ആണ് മനസാക്ഷി മരിക്കാതെ രക്ഷപെട്ടതു.

താൻ ദുർബലനാണ്, തനിക്കു തനിയെ അവനെ കൊല്ലാൻ പറ്റില്ല! അയാൾ തിരിച്ചറിഞ്ഞു. ചെറുപ്പം തൊട്ടുള്ള

💬 Comments

View all comments