Chapter Title : അച്ചുവും ഇക്കൂസും 13 [IKKUZ]
ലഗാനേ ഒന്ന് ഞരടുകയും ചെയ്ത വേറെ ലെവൽ ...
ഇനി എല്ലാരേം ഒന്ന് വിളിച്ചു നോക്കാം ആദ്യം മഞ്ചു നെ വിളിക്കാം
ഞാൻ :ഹാലോ
മഞ്ചു :അജുക്ക ,ഞങ്ങൾ ഇവിടെ എത്തി ,അമ്പലത്തിന്റെ അടുത്ത് തന്നെ റൂം കിട്ടി ,
ഞാൻ :യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു
മഞ്ചു :അടിപൊളി ആയിരുന്നു ,കുറെ കാലത്തിന് ശേഷമാണ് ഞങ്ങൾ എല്ലാരും ഒരുമിച്ചു പോകുന്നത് ,യാത്രയും കാഴ്ചകളും എല്ലാം കണ്ടു നല്ല ഹാപ്പി ആയി ,അമ്മയ്ക്കും നല്ല മാറ്റം ഉണ്ട് ,ഏട്ടൻ വന്നതുമുതൽ തന്നെ 'അമ്മ നല്ല ഉഷാർ ആണ്
ഞാൻ :എല്ലാം നന്നായി വരട്ടെ ,ഇനി എന്താ പരിപാടി
മഞ്ചു :അങിനെ പ്രേത്യേകിച്ചൊന്നും ഇല്ല ,ഭക്ഷണം കഴിച്ചിട്ട് വെറുതെ ഒരു നൈറ്റ് ഡ്രൈവ് പോകാം എന്ന് പറയുന്നുണ്ട്
ഞാൻ :അടിപൊളി ,എന്നാ നടക്കട്ടെ ഞാൻ എത്തിയോ അറിയാൻ വിളിച്ചതാ
മഞ്ചു :ഓക്കേ അജുക്ക ,ഞാൻ വിളിക്കണ്ട ട്ടോ ...
ഞാൻ :ഓക്കേ
മഞ്ചു എന്തായാലും നല്ല ഹാപ്പി ആണ് ,അത് തന്നെയാണ് എന്റെയും ആഗ്രഹം ,അവളുടെ കഷ്ടപ്പാടൊക്കെ മാറി നല്ല ജീവിതം അവക്ക് കിട്ടണം ,എല്ലാം നല്ലതിനാകട്ടെ ,ഇനി അച്ചു മോളെ ഒന്ന് വിളിച്ചു നോക്കാം
ഞാൻ :ഹലോ ,,,,
അച്ചു :ഇക്കൂസേ ..
ഞാൻ :എന്താ പരിപാടി
അച്ചു :ഇക്കൂസേ ഞാൻ കുറച്ചു തിരക്കിലാണ് പിന്നെ വിളിച്ചാൽ മതിയോ ,നാട്ടിലെ മാമൻ ഒക്കെ വന്നിട്ടുണ്ട് ,അമ്മാമ്മക്ക് വയ്യാതിരിക്കുകയല്ലേ അതോണ്ട് തന്നെ കല്യാണ നിക്ഷയം പെട്ടെന്ന് നടത്തണം എന്ന പറയുന്നേ ,അമ്മമ്മയുടെ വലിയ ആഗ്രഹം ആണ് എൻ്റെ കല്യാണം
💬 Comments
View all comments