0%

Chapter Title : അച്ചുവും ഇക്കൂസും 16 [IKKUZ]

Author : IKKUZ Read All Parts 2.5K

രണ്ടാൾക്കും പറ്റാത്തതുകൊണ്ടാണ് അത്തരത്തിലുള്ളൊരു തീരുമാനം ..ഇടക്ക് ഓഫീസിൽ വരാൻ ഷേണിക്കും ,എനിക്കും അവളെ കാണാനും നേരിട്ട് സംസാരിക്കാനും ആഗ്രഹം ഉണ്ട് എന്നാൽ അച്ചു ലീവ് ആയോണ്ട് ആ വർക്ക് കൂടി എന്റെയും തലയിൽ ആണ് ,ഇപ്പൊ തീരെ സമയം കിട്ടുന്നില്ല .....
അമ്മുനോട് ഞാൻ അച്ചുവിനെ കുറിച്ച് ചോദിച്ചപ്പോൾ എപ്പോഴും ഫോണിൽ ആണ് എന്നായിരുന്നു മറുപടി ,ഒടുവിൽ ഞാൻ അവളോട് ഒന്ന് സംസാരിക്കണം എന്ന് തന്നെ തീരുമാനിച്ചു രണ്ടും കല്പിച്ചു ഞാൻ അവളെ വിളിച്ചു ,വിളിച്ചപ്പോൾ നമ്പർ ബിസി ആണ് ...അവൾ തിരിച്ചു വിളിക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ട് തന്നെ ഞാൻ പിന്നെയും പിന്നെയും വിളിച്ചു അവസാനം അവളെ കിട്ടി ...
അച്ചു :അഹ് അജുക്ക എന്താ വിളിച്ചേ
(ആ വിളിയിൽ തന്നെ ഞാൻ അകെ തകർന്നു )
ഞാൻ :ഓ ഇക്കൂസ് ഒക്കെ മാറി അജുക്ക ആയോ ?
അച്ചു :അതല്ല ,ഇവിടെ എല്ലാരും ഉണ്ട് അതാ ഞാൻ അങ്ങനെ വിളിച്ചേ ...?
ഞാൻ :എം ,എന്താ നിനക്കു പറ്റിയെ ,ഇപ്പൊ തീരെ മൈൻഡ് ഇല്ലാലോ ,വിളി ഇല്ല മെസ്സേജ് ഇല്ല ..നീ അകെ മാറി
അച്ചു :ഹേയ് അങ്ങിനെ ഒന്നും ഇല്ല ഇക്കൂസിന് തോന്നുന്നതാ
ഞാൻ :എല്ലാം തോന്നൽ അല്ലെ ...? ഇപ്പൊ വേറെ ആളെ കിട്ടിയപ്പോൾ എന്നെ വേണ്ട എന്നായി അല്ലെ ....?
അച്ചു :അതൊന്നും അല്ല ,അങ്ങിനെ ഒന്നും പറയല്ലേ
ഞാൻ :ഓ ഞാൻ ഇപ്പൊ പറയുന്നതാണ് തെറ്റ് ,നീ ചെയ്യുന്നതല്ല ,
അചു :ഇക്കൂസിന് എന്ത് പറ്റി ,ഒരുമാറി സ്വഭാവം
ഞാൻ

💬 Comments

View all comments