Chapter Title : A.D. 2317 എ സ്പേസ് ഒഡീസി 1
അതീവ ശുഷ്കാന്തി കാണിച്ചിരുന്നു!)
രായ്ക്കുരാമാനം തിരുവല്ലായിൽ നിന്നും മുങ്ങിയ രാമൻ പിന്നെ ' കൊത്ചി' യിലാണ് പൊങ്ങിയത്.. ( കൊതുകുകളുടെ ആധിക്യം കാരണം പഴയ കൊച്ചി പേരുമാറി കൊത്ചി ആയിരുന്നു.)
കൊത്ചിയിലെത്തിയ രാമൻ പാർക്കിലെ ബെഞ്ചിൽ കുത്തിയിരുന്നുറങ്ങിപ്പോയി..
പക്ഷേ രാമനറിഞ്ഞു കൂടാത്ത ഒരു കാര്യമുണ്ടായിരുന്നു..
കൊത്ചിയിലെ കൊതുകുകൾ!... അവറ്റകളുടെ എണ്ണം ആയിരങ്ങളിൽ നിന്നും കോടികളിലേക്കു വർദ്ധിച്ചപ്പോൾ കൊതുകുകളും അസോസിയേഷൻ രൂപീകരിച്ചിരുന്നു..
പണ്ടുകാലങ്ങളിൽ കൊതുകുകൾ രക്തം കുടിച്ചിരുന്ന രീതിയൊക്കെ അസോസിയേഷൻ വന്നതോടെ മാറിയിരുന്നു..!
പണ്ട് ഒറ്റയ്ക്കൊറ്റയ്ക്കു വന്നു കുത്തിയിരുന്ന രീതിയൊക്കെ കൊതുകുകൾ മാറ്റി..
ഒരു ഇരയെ കണ്ടെത്തിയാൽ ഒരു അഞ്ചോ ആറോ ലക്ഷം കൊതുകുകൾ ഒരുമിച്ചിങ്ങു വരിക.. എല്ലാം കൂടി ഇരയെ കൊമ്പുകളിൽ കോർത്തെടുത്ത് സൗകര്യപ്രദമായ ഏതെങ്കിലും സ്ഥലത്തു കൊണ്ടുവച്ചിട്ട് ചോര കുടിക്കുക.. എന്നതായിരുന്നു അപ്പോഴത്തെ രീതി..
തൊണ്ണൂറ്റൊമ്പതു ശതമാനം ഇരകളും ചോരകുടിയെ അതിജീവിച്ചിരുന്നില്ല..
രക്ഷപെട്ട ഒരു ശതമാനം ആൾക്കാരാകട്ടെ വാട്ടർ പ്യൂരിഫയറിലെ ഫിൽറ്റർ ട്യൂബ് പോലെ ദേഹം നിറയെ തുളകളുമായി അവശേഷിച്ചു.. അത്തരക്കാർക്കു പിന്നീട് ഒരിക്കലും വെള്ളത്തിൽ മുങ്ങാൻ കഴിഞ്ഞിരുന്നില്ല.. കാരണം ശരീരത്തിലെ ലക്ഷോപലക്ഷം ദ്വാരങ്ങളിലൂടെ വെള്ളം ചാടും..!
സന്ധ്യയായപ്പോൾ പാർക്കിലിരുന്നുറങ്ങുന്ന രാമനെ കൊതുകുകൾ കണ്ടെത്തി. തടിച്ചു കൂടിയ ലക്ഷക്കണക്കിനു കൊതുകുകൾ രാമനെ കുത്തിയെടുത്ത് പറന്നത് കൊത്ചി എയറോ സ്റ്റേഷനിലേക്കാണ്..
ചന്ദ്രനിൽ വാസയോഗ്യമായ അന്തരീക്ഷമുള്ള ഹാബിറ്റാറ്റ് ഹബ്ബുകൾ നിർമ്മിച്ച് മനുഷ്യൻ ചന്ദ്രനിൽ താമസം തുടങ്ങിയിട്ട് ഏതാനം ദിവസങ്ങളേ ആയിരുന്നുള്ളൂ.
ചന്ദ്രനിലേക്കുള്ള സ്പേസ്ഫ്ലൈറ്റിന്റെ അടിവശത്ത് രാമനെ കുത്തിനിർത്തി ചോര കുടിക്കാനുള്ള ഒരുക്കത്തിലായിരുന്നു കൊതുകുകൾ..
അതേ സമയം ഫ്ലൈറ്റിന്റെ അടിയിൽ രാമനെ ഫിറ്റു ചെയ്തിരിക്കുന്നതറിയാതെ ഫ്ലൈറ്റ് പൈലറ്റ് ക്യാപ്റ്റൻ കായംകുളം തങ്കപ്പൻ ഫ്ലൈറ്റ് സ്റ്റാർട്ട് ചെയ്തു. കാറ്റിൽ കൊതുകുകൾ പറന്നു പോയെങ്കിലും രാമൻ അള്ളിപ്പിടിച്ചിരുന്നു..
അങ്ങനെ ആദ്യത്തെ ഗോളാന്തരകള്ളവണ്ടി കയറ്റക്കാരനായി രാമൻ നായർ ചരിത്രത്തിലിടം പിടിച്ചു..!
അങ്ങനെ ചന്ദ്രനിലെത്തിയ രാമൻ ലോകത്തെവിടെയുമുള്ള രാമൻ നായർമാർ ചെയ്യുന്നതു പോലെ ചായക്കട തുടങ്ങി ചായക്കട രാമേട്ടനായി മാറി. ഇന്നേവരെ ഒരു രാമേട്ടനും ചായക്കട നടത്തി ഗതിപിടിച്ചിട്ടില്ല എന്ന പാരമ്പര്യ സത്യം ഈ രാമൻ നായരും തിരുത്തിയില്ല...
ഒന്നര നൂറ്റാണ്ടിനു മുമ്പു തുടങ്ങിയ ആ ചായക്കട
💬 Comments
View all comments