Chapter Title : അദ്വൈതം [Parvathi]
ഔഷധ സസ്യങ്ങൾ മനയിലേക്ക് പോയ ദിവസം രാജശേഖരൻ കണ്ടിരുന്നു.....
"എല്ലാം അഗ്നിയുടെ രീതിക്ക് ചെയ്തോളു....ഇവിടെ മരുന്ന് തയ്യാറാക്കുന്നിടത്ത് സഹായത്തിന് എത്രപേരെ വേണം എന്ന് പറഞ്ഞാൽ ഞാൻ ഏർപ്പാടാക്കാം.... പിന്നെ amount ഞാൻ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്....."
"ആയിക്കോട്ടെ.....
മരുന്ന് ഉണ്ടാക്കുന്നയിടത്ത് പുറത്തു നിന്നുള്ള ആരും വേണ്ട ഞാൻ മതി.....കൈ സഹായത്തിന് തറവാട്ടിലുള്ള ആരെങ്കിലും ഒരാൾ കൂടെ ഉണ്ടെങ്കിൽ നന്നായിരുന്നു.....സസ്യങ്ങളുടെ ഇലകൾ ചെറിയ കഷ്ണങ്ങളായി നുറുക്കേണ്ടതുണ്ട്....."
അഗ്നി പറഞ്ഞതിനെല്ലാം സമ്മതമെന്നോണം രാജശേഖരൻ എഴുന്നേറ്റു.... മുറിവിട്ട് പുറത്തേക്ക് പോയി..... അയാൾ പോയതും അഗ്നിയുടെ കണ്ണുകൾ ദേവകിയമ്മയെ തേടിയെത്തി..... അവരപ്പോഴും അഗ്നിയെ തന്നെ ഏതോ അത്ഭുത ജീവിയെ നോക്കുന്നതുപോലെ നോക്കി ഇരിപ്പുണ്ടായിരുന്നു....
"എന്താ അച്ഛമ്മ ഇങ്ങനെ നോക്കണേ..... "
അഗ്നി തന്റെ ഇടതു കൈയിലെ പെരുവിരൽ തുമ്പിനാൽ മറ്റ് നാലു വിരലുകളുടെ തുമ്പിലും ഒന്നൊന്നായി തലോടി ചിരിയോടെ ചോദിച്ചു
"ഏയ് ഒന്നുമില്ല..... എന്നെ കാണണം എന്ന് പറഞ്ഞിരുന്നോ?...."
"ഉവ്വ് പറഞ്ഞിരുന്നു.....അച്ഛമ്മക്ക് രാത്രി നല്ല ഉറക്കം കിട്ടുന്നുണ്ടോ...."
അഗ്നി ചോദിച്ചതും ദേവകി അക്ഷരാർത്ഥത്തിൽ ഞെട്ടി കാരണം താൻ മര്യാദക്ക് ഉറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.....സുഭദ്രയുടെ അപകടത്തിനുശേഷം പലപ്പോഴും രാത്രി ദുഃസ്വപ്നം കണ്ട് പിടഞ്ഞെഴുന്നേൽക്കാറാണ് പതിവ്.....
"ഇല്ല്യ.... ഒന്ന് സമാധാനായിട്ട് ഉറങ്ങിയിട്ട് ദിവസങ്ങളായി.... ഓരോ സ്വപ്നം കണ്ട് രാത്രി എഴുന്നേൽക്കും... പിന്നെ ഉറക്കോം വരില്ല്യ...."
"ഉറക്കമില്ലായ്‌മ നിസാരായിട്ട് തള്ളി കളയണ്ട..... ഒരു മനുഷ്യന് ഏറ്റവും പ്രധാനമായിട്ട് വേണ്ട ഒന്നാണ് സമാധാനത്തോടെയുള്ള ഉറക്കം.... വൈകിക്കാതെ ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും...."
"അങ്ങനെ ചെയ്യാം....."
ദേവകി എഴുന്നേറ്റു മുറിക്ക് പുറത്തേക്ക് നടന്നു.... തന്റെ അവസ്ഥ അവനെങ്ങനെ മനസ്സിലായി എന്നുമാത്രം
💬 Comments
View all comments