After Marriage [kulasthree]
📝 Ongoing
👁 145.5K views ❤ 178 likes 💬 5 comments
After Marriage Author : Kulasthree
എന്റെ പേര് അമൃത. അമ്മു എന്ന് വിളിക്കും . അച്ഛനും അമ്മയും അനുജനും അടങ്ങുന്ന ഒരു കൊച്ചു വീട്ടിലാണ് ഞാൻ ജനിച്ചു വളർന്നത്. പഠിക്കാൻ നന്നേ പുറകിലായിരുന്നതിനാൽ കൂടുതൽ പഠിപ്പിക്കാൻ നിൽക്കാതെ കല്യാണം കഴിപ്പിച്ചു വിട്ടു. ആദ്യമൊക്കെ എതിർത്തെങ്കിലും പെണ്ണുകാണൽ ചടങ്ങിന് ആളെ കണ്ടതോടെ എന്റെ എതിർപ്പും തീർന്നു.
രുധിൻ പ്രജാപതി...
പേരിലെ തലയെടുപ്പ് രൂപത്തിലും സ്വഭാവത്തിലും ഉണ്ട് എന്ന് കൂട്ടിക്കോളൂ. സംസാരത്തിലും നടപ്പിലും ഗൗരവം. അധ്യാപകരായ അച്ഛനും അമ്മയ്ക്കും കൂടി ഒറ്റ പുത്രൻ.ഒറ്റ നോട്ടത്തിൽ വീണ്ടും ഒന്ന് നോക്കി പോകും. ഇറുകി പിടിച്ച ഷർട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന പേശികളും വിരിഞ്ഞ നെഞ്ചിലെ സ്വർണ്ണ തൃശൂലത്തിലും ഉടക്കി നിന്നുപ്പോകും ആരും..
" അമൃത എത്ര വരെ പഠിച്ചു? "
ആദ്യ കാഴ്ച്ചയിൽ തോന്നിയ മോഹാലസ്യത്തെ തച്ചുടച്ചുകൊണ്ട് എവിടെയോ ഉറങ്ങിക്കിടന്ന അപകർഷധ തലപൊക്കി.
"+2" "എന്തേ പിന്നീട് പഠിക്കാതിരുന്നേ?"
ഇത്രയും നേരം ഗൗരവം നിറഞ്ഞ ആ മുഖത്ത് ചെറിയ ഒരു കുസൃതി മിന്നി മാഞ്ഞത് പോലെ തോന്നി.അതിലൊരു കളിയാക്കൽ ഉണ്ടോ അതോ എനിക്ക് തോന്നിയതാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു നിന്നു.
"വേറൊന്നുമല്ല അമൃത ഇപ്പോഴും കൊച്ചു കുട്ടിയല്ലേ..കല്യാണം കഴിഞ്ഞു തനിക്കു പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ആവാം "
കൊച്ചു കുട്ടിയോ? കൊച്ചു കുട്ടിയാണെന്ന് തോന്നിയെങ്കിൽ പിന്നെന്തിനാ ഇയാളെന്നെ കെട്ടാൻ പോകുന്ന
💬 Comments
View all comments