0%

Chapter Title : അഹം 3 [നൈമ]

Author : Kambikathakal Read All Parts 2K

കൂടി കിട്ടിയിരുന്നേൽ " മറുപടിയെല്ലാം ജോണി ചേട്ടൻ തന്നെയാണ് പറഞ്ഞത് .
"പിന്നെന്തിനാ വൈകിപ്പിക്കുന്നേ ? അപേക്ഷ വച്ചിട്ടില്ലേ ? നാളെ തന്നെ രസീത് തന്നേക്കാം ..കച്ചോടം ഉഷാറാവട്ടെ " ബിജു സാർ എന്നെയും ജോണി ചേട്ടനെയും മാറി മാറി നോക്കി ഒരു പുഞ്ചിരിയോടെ ചോദിച്ചു .

എനിക്ക് വിശ്വസിക്കാനായില്ല .ജോണി ചേട്ടൻ ആവട്ടെ സന്തോഷം കൊണ്ട് ചിരിച്ചു "സാറേ ...ഹരി കാണേണ്ട പോലെ കണ്ടോളാം എന്ന് പറഞ്ഞിട്ടുണ്ട് ..അല്ലെ ഹരി ?" ജോണി ചേട്ടൻ എന്നെ നോക്കികൊണ്ട് ചോദിച്ചു . ഞാൻ അതെ എന്ന് തലയാട്ടി .അപ്പോളും എന്റെ ഹൃദയമിടിപ്പ് നേരെയായിട്ടുണ്ടായിരുന്നില്ല .

"അയ്യേ ഈ ചെറിയ കേസിനൊക്കെ അതിന്റെ ആവശ്യമൊന്നുമില്ലടോ ജോണി "ബിജു സാറ് ഫയൽ മടക്കി വച്ചുകൊണ്ട് ഞങ്ങളെ പിന്നെയും നോക്കി "എടൊ എല്ലാ സർക്കാർ ജോലിക്കാരും കൈക്കൂലിക്കാർ ഒന്നുമല്ലടോ "എന്ന് പറഞ്ഞുകൊണ്ട് ബിജു സാർ ഒന്ന് ചിരിച്ചു " നാളെ രാവിലെ വന്ന് ക്ലാർക്കിനെ കണ്ട് ഫയൽ വാങ്ങിച്ചോ " എന്നും പറഞ്ഞു ബിജു സാർ അടുത്ത ഫയൽ എടുത്ത് മറിക്കാൻ തുടങ്ങി .

"വളരെ സന്തോഷം "എന്ന് പറഞ്ഞു ജോണി ചേട്ടൻ ഇറങ്ങി കൂടെ ഞാനും .എനിക്ക് ഈ സംഭവിച്ചതൊന്നും വിശ്വസിക്കാനായില്ല .എന്താ ഇപ്പൊ ഉണ്ടായേ ...അയാൾക്ക് എന്നെ മനസിലായില്ലേ ? അതോ അയാള് ആ സംഭവം അപ്പോളെ വിട്ടോ ? റൂമിൽ നിന്ന് പുറത്തേക്കുള്ള വാതിൽ അടയ്ക്കും മുന്നേ ഞാൻ ഒന്നുകൂടി ബിജു സാറിനെ നോക്കി .ഇല്ല പുള്ളി ഞങ്ങളെ നോക്കുന്നതുപോലുമില്ല ഫയലിൽ തന്നെ നോക്കി എന്തോ വായിക്കുന്നു

💬 Comments

View all comments