Chapter Title : അഹം 3 [നൈമ]
ബാഗ് ? ആണെങ്കിൽ ഇപ്പൊ നിനക്കെന്താ " ഞാൻ ഒന്നും മനസിലാവാതെ അവളെ നോക്കി
"ഇങ്ങള് പറ ഏട്ടാ ...ഇങ്ങള് റംല ഇത്തയ്ക്ക് വല്ല കാശ് കൊടുത്തോ ?" അവൾ ആകെ വിറച്ചുകൊണ്ട് ചോദിച്ചു
"കൊടുത്താൽ നിനക്കെന്താ ? നീ വലിയ കാര്യമൊന്നും അന്നെഷിക്കണ്ട " ഞാൻ അവളോട് പറഞ്ഞിട്ട് തിരിഞ്ഞു അകത്തേക്ക് കയറാൻ പോയി
"എടൊ പൊട്ടാ "അവൾ എന്റെ കൈക്ക് കയറി പിടിച്ചു .
"എന്തോന്ന് ? പൊട്ടാന്നോ ? എന്തോന്ന് എന്തോന്ന് ?" ഞാൻ അവളുടെ നേരെ ചീറി
"അതെ ...വെറും പൊട്ടനല്ല മരപ്പൊട്ടൻ " അവൾ എന്നെ നോക്കി പറഞ്ഞു "എടൊ താൻ കൊടുത്ത ആ കാശുമായി റംല ഇത്ത അവരുടെ ഏതോ ഒരു തെണ്ടി കാമുകനായി ഒളിച്ചോടി പോയി " !!!
💬 Comments
View all comments