Chapter Title : ❤️ഐ ...ലവ് ...മി [മിയ]
കേടു കൊണ്ട് അധികനാൾ കഴിയുന്നതിനു മുമ്ബ് തന്നെ അടച്ചു പൂട്ടി . ഇപ്പോൾ പപ്പയുടെ കൂടെ ക്രഷി ഒക്കെ നോക്കി നടത്തുന്നു .
ഏറ്റവും ഇളയമകൾ ആയതു കൊണ്ടു തന്നെ എല്ലാവരും നന്നായി കൊഞ്ചിച്ചു ആണ് വളർത്തിയത് , എങ്കിലും എന്റെ ചേച്ചിമാരെ എനിക്ക് അത്രക്ക് ഇഷ്ടം അല്ലായിരുന്നു . രണ്ടു പേരും നന്നായി പഠിക്കും എന്നുള്ളത് കൊണ്ടല്ല .... അവർ രണ്ടു പേരും കാണാൻ വളരെയേറെ സുന്ദരികൾ ആയിരുന്നു .പള്ളിയിൽ പോകുമ്പോളും പുറത്തു എവിടെ പോയാലും എല്ലാവരും എപ്പോഴും അവരെ ആയിരുന്നു ശ്രദ്ധിക്കുന്നത് .
അതിന്റെ കാരണം ,ഒരു പ്രായമായപ്പോളേക്കും എന്റെ മുഖത്തു കുരുക്കൾ വരുകയും ,പിന്നീട് അത് പൊട്ടി മുഗം ആകെ ചുവന്നു തുടുത്തിരിക്കുകയും ചെയ്യും . കാണുന്നവർക്ക് ഒക്കെ അതിനെ പറ്റി ചോദിക്കാനേ സമയം ഉള്ളു . അത് കൊണ്ട് തന്നെ ഞാൻഎപ്പൊഴും ഒറ്റക്ക് ആണ് പുറത്തു പോവുകയുള്ളു , ചേച്ചിമാരുടെ കൂടെ ഒരു സ്ഥലത്തും പോകാറുണ്ടായിരുന്നില്ല .
സ്കൂളും , കോളേജ് വിദ്യാഭ്യാസവും കഴിഞ്ഞു ഹയർസ്റ്റഡീസ് നു എറണാകുളം വന്നതിനു ശേഷം ആണ് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടവുന്നതു .ആദ്യ വർഷങ്ങളിൽ പൊതുവേ ക്ലാസ്സിൽ ഷൈ ആയിരുന്ന ഞാൻ അവസാനമായപ്പോളേക്കും എല്ലാവരും ആയി അത്യാവശ്യം കമ്പനി ആയിരുന്നു . എങ്കിലും ക്ലാസ്സിലെ പഠിപ്പിസ്റ്റുകളായ സുന്ദരിമാരും ആയിട്ട് കുറച്ചു അകലം ഞാൻ പാലിച്ചിരുന്നു .
എന്റെ മുഖത്തിലെ ഈ പ്രശ്നത്തിന് കുറേ മരുന്നുകൾ തേച്ചു നോക്കിയെങ്കിലും , ഒന്ന് കുറഞ്ഞതിന് ശേഷം വീണ്ടും പഴയ പോലെ വരുമായിരുന്നു .
പക്ഷെ അപ്പോളേക്കും
💬 Comments
View all comments