Chapter Title : ഐ സി യു വിലായ അച്ഛനും വീട്ടില്‍ തനിച്ചായ അമ്മയും 2 [Mahesh]
സ്റ്റാന്റിലേക്ക് നടന്നു. പോകേണ്ട ബസ്സ് എടുക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഞങ്ങള്‍ രണ്ടാളും ഓടിച്ചെന്ന് കയറി.
സാധാരണ അമ്മ മുന്‍വശത്ത് കൂടിയാണ് കയറാറുള്ളത്. പക്ഷെ ഇന്ന് പുറകിലെ ഡോറിലൂടെ എന്റെ തൊട്ട് പുറകിലായി കയറി. ബസ്സിന്റെ മധ്യഭാഗത്ത് ഇടത് വശത്ത് രണ്ട് സീറ്റൊഴിവുണ്ട്. ഞാനിരുന്നു. അമ്മ എന്റെ വിന്‍ഡോക്കരികിലേക്ക് കയറിയിരുന്നു.
ഓര്‍മ്മ വന്നതിന് ശേഷം ആദ്യമായാണ് ഞാനും അമ്മയും ഒരു യാത്രയില്‍ ഒരുമിച്ച് ഒരു സീറ്റില്‍ ഇരിക്കുന്നത്. വര്‍ഷങ്ങളായി ഞങ്ങള്‍ക്കിടിയിലുള്ള അകല്‍ച്ച മെല്ലെ മെല്ലെ അലിഞ്ഞില്ലാതാകുന്ന പോലൊരു തോന്നല്‍.
' ഡാ, ആ പുസ്തകത്തിന് എന്ത് വിലവരും?'
ഒട്ടും നിനച്ചിരിക്കാതെയാണ് അമ്മയുടെ ചോദ്യം.
' ഇരുപത് രൂപ' ഞാന്‍ മറുപടി പറഞ്ഞു.
' എവിടെന്നാണ് ഇത് വാങ്ങുക?' അമ്മയുടെ ചോദ്യം
'കോഴിക്കോട് സ്റ്റിഡിയത്തിന്റെ അരികിലിരിക്കുന്ന തെരുവ് കച്ചവടക്കാരുടെ കയ്യിലുണ്ടാകും' ഞാന്‍ വീണ്ടും മറുപടി പറഞ്ഞു.
' ഉം....' അമ്മയൊന്ന് മൂളി. മറ്റൊന്നും പറഞ്ഞില്ല. പതിയെ അമ്മ ഉറക്കത്തിലേക്ക് വഴുതിവീണു. ഉറക്കത്തെപ്പോഴോ എന്റെ തോളിലേക്ക് തല ചായ്ച്ചു. ഞാന്‍ ഇടത് കൈകൊണ്ട് മെല്ലെ തല അമര്‍ത്തിപ്പിടിച്ചു. എല്ലാം ജീവിതത്തിലെ ആദ്യ അനുഭവമാണ്. നാൡതുവരെയില്ലാത്ത എന്തോ ഒരിഷ്ടം അമ്മയോട് കൂടിക്കൂടി വരുന്നു.
കോഴിക്കോട് സ്റ്റാന്റില്‍ ബസ്സിറങ്ങി. മെഡിക്കല്‍ കോേേളജിലേക്കുള്ള ബസ്സ് കയറി. അതിലും അമ്മ എന്റെയൊപ്പ തന്നെ ഇരുന്നു. മറ്റ് സംഭവ വികാസങ്ങളൊന്നുമില്ലാതെ ഒരു ദിവസം പൂര്‍ത്തിയായി.
വൈകുന്നേരം തിരിച്ച് കോഴിക്കോട് സ്റ്റാന്റിലെത്തിയപ്പോള്‍ അമ്മ ബാഗില്‍ നിന്ന് ഇരുപത് രൂപ എടുത്ത് എനിക്ക് നേരെ നീട്ടി.
' എന്തിനാണമ്മേ?' എനിക്ക് കാര്യം മനസ്സിലായില്ല.
' നീയല്ലേ പറഞ്ഞത് ആ പുസ്തകത്തിന് ഇരുപത്
💬 Comments
View all comments