Chapter Title : ഐഷാടെ പുതിയാപ്ല 5 [കൃഷ്ണേന്ദു]
ഐഷ പാറുവിന്റെ വീട്ടിൽ ചെന്നു. പാറു ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.
അവൾ ഓടി ആശാടെ അടുത്തേക്ക് വന്നു.
"നീ എന്നെ മറന്നെന്നാ കരുതിയെ" പാറു പറഞ്ഞു.
" സോറി "
"ആ അത്പോട്ടെ... നീയിപ്പോ ന്താ തുന്നലിനു വരാത്തെ. അവിടിപോ ഞാൻ മാത്രേ ഉള്ളു. രമണിച്ചേച്ചി ആണേൽ എന്നെ അവിടെ ഇരുത്തിട്ട് തൊഴിലുറപ്പിനു പോകും. ഞാനവിടെ ഒറ്റക്ക ഇപ്പൊ"
" അപ്പോ രമണിച്ചേച്ചീടെ കെട്ടിയോൻ സോമൻ ചേട്ടനോ "
" അങ്ങേരു പഞ്ചാര കൂടി ഇരുപ്പല്ലേ. അതൊരു മൂലക്ക് അങ്ങ് ഇരുന്നോളും. ഞാൻ ഇരുന്ന് തൈക്കും. പിന്നെ ഉച്ചക്ക് സോമൻ ചേട്ടന് കുറച്ചു ഭക്ഷണം എടുത്ത് കൊടുക്കണ്ട ജോലി എനിക്കാ. നീ വരുന്നോ. ഒരു കൂട്ടില്ലാതെ മടുത്തു "
" ഞാൻ നോക്കെട്ടെടി. ഉമ്മ പോകണ്ടാന്നു പറഞ്ഞതാ "
"അതെന്താ അങ്ങനെ പറഞ്ഞെ?"
"അതൊന്നുല്ല.. നീ വാ നമുക്കൊന്ന് നടക്കാം"
അവര് ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നു.
" ടി ന്റെ നിക്കാഹ് ഉറപ്പിക്കാൻ പോകുന്നു "
" ആ കോളടിച്ചല്ലോ മോളെ. എവിടുന്നാ ചെക്കൻ "
" അതൊന്നും അറിയില്ലെടി. ഉമ്മയും ഉപ്പയുംകൂടെ രഹസ്യം പറയുന്നേ കേട്ടതാ "
"എന്തായാലും എന്റെ ഐഷൂട്ടിക്ക് ഇനി പൊളിക്കാല്ലോ "
" എന്ത് പൊളിക്കാന്ന് "
" ഒന്നുല്ലേ. അതൊക്കെ നിനക്ക് നികാഹ് കഴിയുമ്പോ മനസിലാകും "
" ആ എനിക്ക് കുറച്ചൊക്കെ അറിയാം. ഞാനത്ര മണ്ടിയൊന്നും അല്ല "
" എന്ത് അറിയാന്ന് "
ഐഷ ചുറ്റും നോക്കി. എന്നിട്ട് പാറുവിന്റെ ചെവിയിൽ പറഞ്ഞു. "നിക്കാഹ് കഴിഞ്ഞ
💬 Comments
View all comments