Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
കിരൺ പിന്നെ ഫുൾ ടൈം അവളുടെ കൂടെ ഉണ്ടല്ലോ...."
"ഹ്മ്മ് ഞാൻ അവളെ വിളിച്ചോളാം. ശെരി അമ്മേ ഇവിടെ കുറച്ച് പണിയുണ്ട് ഞാൻ വിളിക്കാം...."
"അഹ് ശെരിടാ, പിന്നെ കാവിലെ ഉത്സവമാ വരുന്നേ, രണ്ട് പേരും തലേന്ന് ഇവിടെ കാണണം കേട്ടല്ലോ....?"
"അത് ഇനിം രണ്ട് മാസം ഇല്ലേ, നോക്കട്ടെ...."
"ഹ്മ്മ്... ശെരി എന്നാ...."
ഫോൺ ടേബിലേക്ക് വച്ച് അവൻ ചെയറിൽ ചാരി ഇരുന്നു.
ജീവന്റെ അനിയത്തിയാണ് ജ്യോതി എന്ന ജ്യോതിക. അവനെക്കാൾ ഏഴ് വയസിന് ഇളയതാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയതേ ഉള്ളു. ഭർത്താവ് കിരൺ. ഹോട്ടൽ റെസ്റ്റോറന്റ് ബിസിനസ്സ് നടത്തുന്നു. രണ്ട് പേരുടെയും പ്രണയ വിവാഹം ആയിരുന്നു.നാട്ടിൽ തന്നെയാണ് താമസം.
അമ്മയുടെ വേസനസൂചിതമായ വാക്കുകൾ ജീവന്റെ മനസ്സിൽ പിന്നെയും ആശയകുഴപ്പങ്ങൾ ഉളവാക്കി. അതുപോലെ ഇന്നലെത്തെ ഐശ്വര്യയുടെ നിലപാടും. അവരെയും തെറ്റ് പറയാൻ പറ്റില്ലാലോ.സ്വന്തം മകന്റെ കുഞ്ഞിനെ കാണാൻ ഏതൊരു അമ്മക്കും മോഹം കാണുമല്ലോ. പക്ഷെ ഐഷു. അവളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അവളുടെ നിലപാടും ഞായമാണ്. ഇങ്ങനെ പോയാൽ ചിലപ്പോ എനിക്ക് അവളെ നഷ്ടപ്പെട്ടു എന്ന് വരെ വരും. ഇല്ല ആഗ്രഹിച്ചത് ഒക്കെ നേടിട്ടുള്ള ജീവന് തന്റെ പഴയ സന്തോഷങ്ങളും തിരിച്ചു പിടിക്കാൻ പറ്റും. പക്ഷെ....
അവൻ ആലോചനയിലാണ്ടു.
"ഈ കാര്യം വേദിക ആയിട്ട് ഒന്ന് ഡിസ്‌കസ് ചെയ്താലോ, തന്റെ എല്ലാ കാര്യങ്ങളും അറിയുന്ന അവളോട് അല്ലാതെ വേറെ ആരോട് പറയാൻ...."
മനസ്സിൽ പെട്ടന്ന് തോന്നിയ ആ ഒരു ഐഡിയയിൽ അവൻ ചെയറിൽ നിന്ന് എഴുനേറ്റ് പുറത്തേക്ക് ഇറങ്ങി, വേദികയുടെ ക്യാബിനിലേക്ക് നടന്നു.
"മെ ഐ കമിൻ ഡോക്ടർ....?"
"അഹ് എന്താണ്, ഇപ്പോ ഫിസിഷ്യനെ കാണേണ്ട ആവിശ്യം വന്നോ....?"
"അഹ് ഒരു ആവിശ്യം വന്നു....."
"അതെന്താണാവോ ആ ആവിശ്യം....?"
"അത്.... നിന്റെ ഡ്യൂട്ടി കഴിഞ്ഞോ....?"
"ഒപി കഴിഞ്ഞു,നീ ഇരിക്ക്,കാര്യം പറ.... "
"എടി... എനിക്ക് ഇതുപോലെ ഉള്ള കാര്യങ്ങൾ ഷെയർ ചെയ്യാൻ നീ മാത്രം ഉള്ളു ഇവിടെ, അതാ വന്നേ...."
"ഇത് എന്തുവാടാ ഒരുമാതിരി, നീ കാര്യം പറയടാ...."
"എടി നിനക്ക് അറിയാലോ ഞാനും ഐഷും എന്തിനാ ഇപ്പൊ കുഞ്ഞുങ്ങൾ വേണ്ടന്ന് വച്ചെന്ന്...."
"അഹ്,അത് നീ കരുതുന്ന ഒരു ഫിനാൻഷ്യൽ സ്റ്റബിലിറ്റി ആയിട്ട് മതി എന്ന് കരുതിട്ട് അല്ലെ....?"
"ഹ്മ്മ് അത്...."
"എന്താ നിനക്ക് ഇപ്പോഴും അത് ആയിട്ടില്ല എന്ന് തോന്നുണ്ടോ, അങ്ങനെ ആണേൽ നിന്റെ തലക്കിട്ട്
💬 Comments
View all comments