0%

Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

ഉള്ളു...."

"അല്ലാതെ പിന്നെ, നിന്നെപ്പോലെ വല്യ പ്ലാനും ഒക്കെ ആയിട്ടാണോ ഇതൊക്കെ...."

"അമ്മേ ഞാൻ പറഞ്ഞിട്ടുള്ളതല്ലേ...."

"അതല്ല മോനെ, നിന്നെക്കാളും ഏഴ് വയസിന് ഇളയതല്ലേ അവള്.നാല് വർഷം ആയില്ലേ നിന്റെ കല്യാണം കഴിഞ്ഞിട്ട്. നിന്റെ കുഞ്ഞ് വേണം ആദ്യം നമ്മുടെ തറവാട്ടിൽ ആദ്യം ഉണ്ടാവേണ്ടത് എന്നൊരു ആഗ്രഹം ഉണ്ടാവില്ലേ അമ്മക്ക്...."

"ഓഹ് ദേ ദേ ഇനി സെന്റി അടിച്ച് ഇറക്കണ്ട.അതൊക്കെ സമയമാകുമ്പോൾ നടന്നോളും...."

"ഇനി എന്ന് സമയമാകാൻ, ഒരു കുഞ്ഞിനെ വളർത്താനുള്ള ശേഷി ഇപ്പോഴും നിനക്ക് ആയിട്ടില്ലേ. അതോ ഇനി അവള് വേണ്ടന്ന് പറയുന്നത് ആണോ....?"

"ഏയ് അങ്ങനെ ഒന്നൂല്യ അമ്മേ. അത് വിട് അവളുടെ ഹെൽത്ത്‌ ഒക്കെ ഓക്കേ അല്ലെ....?"

"ഹ്മ്മ് രണ്ട് മാസം കഴിഞ്ഞ് വീട്ടിൽ വന്ന് നിക്കാൻ പറഞ്ഞിട്ടുണ്ട്. കിരൺ പിന്നെ ഫുൾ ടൈം അവളുടെ കൂടെ ഉണ്ടല്ലോ...."

"ഹ്മ്മ് ഞാൻ അവളെ വിളിച്ചോളാം. ശെരി അമ്മേ ഇവിടെ കുറച്ച് പണിയുണ്ട് ഞാൻ വിളിക്കാം...."

"അഹ് ശെരിടാ, പിന്നെ കാവിലെ ഉത്സവമാ വരുന്നേ, രണ്ട് പേരും തലേന്ന് ഇവിടെ കാണണം കേട്ടല്ലോ....?"

"അത് ഇനിം രണ്ട് മാസം ഇല്ലേ, നോക്കട്ടെ...."

"ഹ്മ്മ്... ശെരി എന്നാ...."

ഫോൺ ടേബിലേക്ക് വച്ച് അവൻ ചെയറിൽ ചാരി ഇരുന്നു.

ജീവന്റെ അനിയത്തിയാണ് ജ്യോതി എന്ന ജ്യോതിക. അവനെക്കാൾ ഏഴ് വയസിന് ഇളയതാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയതേ ഉള്ളു. ഭർത്താവ് കിരൺ. ഹോട്ടൽ റെസ്റ്റോറന്റ് ബിസിനസ്സ് നടത്തുന്നു. രണ്ട് പേരുടെയും പ്രണയ വിവാഹം ആയിരുന്നു.നാട്ടിൽ തന്നെയാണ് താമസം.

അമ്മയുടെ വേസനസൂചിതമായ വാക്കുകൾ ജീവന്റെ മനസ്സിൽ പിന്നെയും

💬 Comments

View all comments