0%

Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

orthopedic ഡോക്ടർ ആണ്. വയസ് 32.തന്റെ സ്പെസിലിസെഷൻ വച്ച് പ്രാക്ടിസ് ചെയ്യാൻ ഏറ്റവും നല്ല സ്ഥലം മുംബൈ ആണെന്ന് മനസ്സിലാക്കി അവൻ അവൻ ഇവിടെ വന്നിട്ട് ഇപ്പോൾ ഏഴ് വർഷം ആകുന്നു. ചെറുപ്പം മുതലേ ആഗ്രഹിച്ചു പഠിച്ചു നേടിയതാണ് പേരിന് മുന്നിലെ ഈ ഡോക്ടർ പദവി. അതുകൊണ്ട് തന്നെ അതിനോടുള്ള അഭിനിവേഷവും അവന് കൂടുതൽ ആയിരുന്നു.

ജനിച്ചതും വളർന്നതും പഠിച്ചതും നാട്ടിലാണ്. എറണാകുളം തൃശൂർ ബോർഡറിൽ ഉള്ള അത്യാവശ്യം വലിയ ഒരു തറവാട്. അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം. കാശിന്റെ ബുദ്ധിമുട്ട് ഒന്നും അവന് അറിയേണ്ടി വന്നിട്ടില്ല. എന്നാൽ സ്വന്തമായി അധ്വാനിച്ച് ഉണ്ടാകുന്ന പൈസക്ക് ആണ് മൂല്യം എന്ന ദൃഡനിശ്ചയം അവനിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് നാട്ടിൽ നിന്ന് മാറി അവൻ മുംബൈയിൽ സെറ്റിൽ ചെയ്തത്.

ഇവിടെ വന്ന് അത്യാവശ്യം നല്ലയൊരു ഹോസ്പിറ്റലിൽ അവന് ജോലി കിട്ടി.തരക്കേടില്ലാത്ത ശമ്പളവും. എന്നാൽ തന്റെ കഴിവ് കൊണ്ട് ഇനിയും ഉയരത്തിൽ എത്തണം എന്ന് അവനിൽ ഉണ്ടായിരുന്നു. അതിനായി അവൻ പ്രേതനിച്ചു.ജോലി മാത്രം നോക്കി ഒതുങ്ങി ജീവിക്കുന്ന ഒരുത്തൻ മാത്രം ആയിരുന്നില്ല അവൻ.മുംബൈ പോലെ ഒരു നഗരത്തിൽ കാണാൻ സ്മാർട്ട്‌ ആയ ഒരു യങ് ഡോക്ടർ. വീക്കെൻഡ് പാർട്ടികളും പബ്ബുകളിലെ അഴിഞ്ഞട്ടവും ഡേറ്റിങ്ങും എല്ലാമായി അവൻ ലൈഫ് എൻജോയ് ചെയ്തു.അങ്ങനെ തന്റെ യുവത്വം അടിപൊളിയായി കൊണ്ടുപോകുന്ന സമയതാണ് അവന്റെ ജീവിതത്തിലേക്ക് അവൾ കടന്ന് വരുന്നത്.

ഐശ്വര്യ, ഐശ്വര്യ മേനോൻ. ജീവനും ഐശ്വര്യയും കണ്ട് മുട്ടുന്നതും അടുക്കുന്നതും ഒരു സിനിമറ്റിക് റൊമാൻസ് രീതിയിൽ ആയിരുന്നു.

ഐശ്വര്യ ഒരു എയർ ഹോസ്റ്റസ് ആയിരുന്നു. സ്കൂളിംഗ് വരെ അവൾ നാട്ടിൽ ആയിരുന്നു. ജീവനെ പോലെ അത്യാവശ്യം നല്ലൊരു തറവാട്ടിൽ ആണ് അവളും ജനിച്ചു വളർന്നത്.ഒരു നാട്ടിൻപുറം ഓർത്തഡോൿസ്‌ ഫാമിലി.എയർ ഹോസ്റ്റസ് ആവണം എന്ന് തന്നെ ആയിരുന്നു അവളുടെ സ്വപ്നം.അവളുടെ വീട്ടുകാർക്ക് അത് അത്ര താല്പര്യം ഇല്ലായിരുന്നു എങ്കിലും, അവളുടെ ഇഷ്ടത്തിന് അവർ സമ്മതം മൂളി.കോഴ്സ് കഴിഞ്ഞ് അവൾക്ക് മുംബൈയിൽ പോസ്റ്റിങ്ങ്‌ കിട്ടി.അങ്ങനെ അവൾ മുംബൈയിൽ എത്തി. ഇൻഡിഗോ എയർലിനെസിന്റെ ക്യാബിൻ ക്രൂവിൽ ആയിരുന്നു അവൾ വർക്ക്‌ ചെയ്തിരുന്നത്.അതിനോടൊപ്പം തന്നെ ചെറുതായി മോഡലിംഗ് ചെയ്യാനും അവൾക്കിഷ്ടമായിരുന്നു.

വർക്കിംഗ്‌ സ്‌ട്രെസ് മൂലം ഉണ്ടായ ഒരു മസിൽ പൈൻ കൊണ്ടാണ് ഐശ്വര്യ ഹോസ്പിറ്റലിൽ എത്തുന്നത്. Orthopedic സെക്ഷൻ ആയത് കൊണ്ട് ജീവൻ ആണ് അവളെ കൺസൾട്ട് ചെയ്തത്. അവളെ കണ്ട ആദ്യമാത്രയിൽ തന്നെ

💬 Comments

View all comments