0%

Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

മുഖവുമായി നിക്കുന്ന ഐശ്വര്യയെ കണ്ണാടിയിലൂടെ കണ്ടു.അവളുടെ മുഖം കണ്ട് അവൻ ചെറുതായി ചിരിച്ചു.

"അതെ ഫുഡ്‌ എടുത്ത് വെക്കട്ടെ....?"അവൾ കുറച്ച് ഗൗരവത്തിൽ ചോദിച്ചു.

"വേണ്ട, ഞാൻ കഴിച്ചു...."

"ഓഹ്, അപ്പൊ ഉണ്ടാക്കി വച്ചത് എടുത്ത് കളയാം അല്ലേ...."

അവൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി. അവൾ അവനെ നോക്കി കണ്ണുരുട്ടി നിന്നു. അത് കണ്ട് അവൻ അറിയാതെ ചിരിച്ചുപോയി.

"കിണിക്കല്ലേ, ആരെ കാണാൻ പോയതാണെന്ന്....?"

"എല്ലാം നിന്നോട് പറയണം എന്നുണ്ടോ, നീ എല്ലാം പറയാറുണ്ടോ....?"

"ദേ എന്തേലും ചോദിക്കാൻ ഉണ്ടേൽ നേരെ ചോദിക്കണം. അല്ലാണ്ട് ഒരുമാതിരി. എന്തോ വല്യ സംഭവം കണ്ട് പിടിച്ച പോലെ...."

"അഹ് അത് തന്നെയാ അറിയണ്ടേ, എവിടെ ഒക്കെ ആരൊക്കെ പിടിച്ചു എന്ന്...."

"ദേ ദേ അതികം ഓവർ അവല്ലെട്ടോ...."

അവളുടെ മുഖം വാടി വരുന്നത് അവൻ ശ്രെദ്ധിച്ചു. അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അവൻ അവളുടെ മുടിയിലൂടെ തലോടി അവളുടെ താടി പിടിച്ച് പൊക്കി.

"എന്തെടി വിഷമം ആയോ....?"

"പിന്നെ ഇങ്ങനെ പറയേം, പെട്ടെന്നു ഇറങ്ങി പോവുകയും ഒക്കെ ചെയ്താൽ വിഷമം ആവില്ലേ...."

"ഓഹ് സോറി സോറി വിട്ട് കള...."

"ഹ്മ്മ്... പിന്നെ ജിമ്മിൽ അത്...."

"ശ്ഹ്... അത് ഇപ്പൊ പറയണ്ട, രാത്രി നമുക്ക് ഡിസ്‌കസ് ചെയ്യാം, ഹ്മ്മ്....?"

"ഹ്മ്മ്...."

"എന്ന വാ ഫുഡ്‌ കഴിക്കാം...."

ഐശ്വര്യക്ക് അത്ര നേരം മനസ്സിൽ ഉണ്ടായിരുന്ന ചെറിയ ഭാരം ഒഴിഞ്ഞത് പോലെ തോന്നി. അവർ രണ്ട് പേരും ഒരുമിച്ചിരുന്ന് ഫുഡ്‌ കഴിച്ചു. ശേഷം അടുക്കളയിലെ പണികളിൽ ജീവനും അവളെ സഹായിച്ചു. വൈകിട്ട് ഇരുന്ന് നെറ്റ്ഫ്ലിക്സിൽ

💬 Comments

View all comments