0%

Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]

ഇട്ട് അവൻ ലിഫ്റ്റിലേക്ക് നടന്നു.

"ഹേയ് വെയിറ്റ് പ്ലീസ്...."

ലിഫ്റ്റ് അടയാൻ തുടങ്ങിയതും പുറത്തുനിന്ന് ആ വിളി കേട്ട് അവൻ ലിഫ്റ്റ് ഹോൾഡ് ചെയ്തു. അത് സിസ്റ്റർ മേഘന ആയിരുന്നു.ഒരു വയലറ്റ് കളർ ചുരിതാർ ആണ് അവളുടെ വേഷം.

"അഹ് മേഘന ഗുഡ് മോർണിംഗ്, എന്തെ ലേറ്റ് ആയോ....?"

"ഗുഡ് മോർണിംഗ് ഡോക്ടർ,സോറി കുറച്ച് ലേറ്റ് ആയി...."

അവൾ ഉള്ളിലേക്ക് കയറിക്കൊണ്ട് പറഞ്ഞു. ജീവൻ അവരുടെ ഫ്ലോർ ക്ലിക്ക് ചെയ്തു.

"എന്ത് പറ്റി, വീക്കെൻഡ് ഒക്കെ ആയിട്ട് പാർട്ടിയിങ് ആയിരുന്നോ....?"

"ഏയ്, റൂമിൽ കുറച്ച് പണി ഒക്കെ ഉണ്ടായി. ഇപ്പൊ ഒരു സിനിമക്ക് പോയി, അങ്ങനെ അങ്ങനെ...."

"ഹ്മ്മ് ഗുഡ്. ഈ പ്രായത്തിൽ അല്ലേ എൻജോയ് ചെയ്യാൻ പറ്റുള്ളൂ. എൻജോയ് ചെയ്...."

"അഹ് സാർ, സാർ ഇന്ന് കൂടുതൽ ഗ്ലാമർ ആയ പോലെ ഉണ്ടല്ലോ...."

അത് കേട്ട് ജീവന് ചിരി വന്നു.

"അയ്യോ.... സോറി സാർ... ഞാൻ ചുമ്മാ....?"പറഞ്ഞത് അപത്തമായ പോലെ അവൾ പറഞ്ഞു.

"ഏയ് ഇറ്റ് ഓക്കേ. താങ്ക്യൂ ബൈ ദ വേ...."

അത് കേട്ട് അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. അപ്പോഴേക്കും അവരുടെ ഫ്ലോർ എത്തിയിരുന്നു.

"മേഘന ഇന്നത്തെ ചാർട്ട് റൂമിലേക്ക് കൊണ്ടുവന്നോളൂട്ടോ...."

"യെസ് ഡോക്ടർ...."

അതും പറഞ്ഞ് അവൾ നേഴ്സസ് റൂമിലേക്കും ജീവൻ കണ്സൾട്ടിങ് റൂമിലേക്കും നടന്നു.

അന്ന് അതികം തിരക്ക് ഉണ്ടായിരുന്നില്ല. രാവിലത്തെ കാൻസൽട്ടിങ്ങ് ടൈം കഴിഞ്ഞ് ജീവൻ ഫ്രീയായി ചെയറിൽ ഇരുന്ന് മെഡിസിൻ സ്റ്റോക്ക് അപ്ഡേറ്റ്സ് വെരിഫൈ ചെയ്യുകയായിരുന്നു. അപ്പോഴും അവന്റെ മനസ്സിൽ കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ ആയിരുന്നു.

💬 Comments

View all comments