0%

Chapter Title : ഐശ്വര്യാർത്ഥം 2 [സിദ്ധാർഥ്]

ഡോക്ടർ സാറിന് ജലസി ഫീൽ ചെയ്യുന്നുണ്ടോ....?"

"പിന്നെ ജലസി, എന്തെ നിനക്ക് ആളോട് താല്പര്യം ഉണ്ടോ....?"

"ഏയ് എനിക്ക് അങ്ങനെ ഒന്നുമില്ല. ആള് എന്റെ ടൈപ്പ് അല്ല. എന്റെ ടൈപ്പ് ദേ ഈ ഡോക്ടർ സാർ അല്ലേ...."

"ഹ്മ്മ് ഹ്മ്മ് അതികം പതപ്പിക്കണ്ട...."

അത് കേട്ട് അവൾ കുണുങ്ങി ചിരിച്ച് സീറ്റിൽ ഇരുന്നു.

സമയം കടന്ന് പോയി. മുംബൈ നകരം പതിയെ ഇരുട്ടി തുടങ്ങി. വീക്കെൻഡ് തിരക്കുകൾ റോഡുകളിൽ നിറഞ്ഞു.ആറരയോടെ ജീവനും ഐശ്വര്യയും പറഞ്ഞ പോലെ ഹിന്ദ്മത റോഡിൽ ഉള്ള കോഫീ ഷോപ്പിൽ എത്തി. ജീവൻ ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും, ഐശ്വര്യ ഒരു ലൈറ്റ് പിങ്ക് ലൂസ് ടോപ്പും ജീൻസുമായിരുന്നു ഇട്ടിരുന്നത്.അവർ കോർണർ ടേബിളിൽ ചെന്ന് ഇരുന്നു. ലൊക്കേഷൻ ജീവൻ വിളിച്ച നമ്പറിൽ മെസ്സേജ് ചെയ്തിരുന്നു. രണ്ട് പേർക്കും ഉള്ളിൽ ചെറിയ ടെൻഷൻ ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ഇരുന്നു.കുറച്ച് കഴിഞ്ഞ് ജീവന്റെ ഫോണിലേക്ക് ആ നമ്പറിൽ നിന്ന് കോൾ വന്നു.

"ഹലോ എത്തിയോ....?"

"അഹ് ബ്രോ ടേബിൾ ഏതാ....? "

"ലെഫ്റ്റ് സൈഡ് കോർണർ ടേബിൾ...."

"അഹ് ബ്രോ കണ്ടു...."

അവർ രണ്ട് പേരും അവരുടെ അടുത്തേക്ക് വന്നു.

"ഹലോ സോറി ട്രാഫിക് ഉണ്ടായിരുന്നു, അതാ ലേറ്റ് ആയത്...."

"ഇറ്റസ് ഓക്കേ ഞങ്ങൾ ഇപ്പൊ വന്നേ ഉള്ളു...."

അവർ മുഖാമുഖം ഇരുന്നു.നാല് പേർക്കും മിണ്ടി തുടങ്ങാൻ ചെറിയ ബുദ്ധിമുട്ട് ഉള്ള പോലെ ആയിരുന്നു. ആസിഫ് ഒരു വൈറ്റ് ഷർട്ടും പാന്റും ദിയ ഒരു ബ്ലാക്ക് കുർത്തയും ആയിരുന്നു വേഷം.ആസിഫ് ഇടങ്കണ്ണിട്ട് ഐശ്വര്യയെ നോക്കുന്നത് ജീവൻ ശ്രെദ്ധിച്ചു. അവൻ ദിയയെ നോക്കിയപ്പോ അവൾ തല താഴ്ത്തി ഇരിക്കുകയാണ്. കാണാൻ നല്ല ക്യൂട്ട് ലൂക്കാണ്. ഹയ്റ്റ് കുറഞ്ഞ് മെലിഞ്ഞ ശരീരം.

"കുടിക്കാൻ എന്താ പറയണ്ടേ....?"ഇടയിലെ നിശബ്ദതയെ ഭേദിച്ച് ജീവൻ ചോദിച്ചു.

"എന്തായാലും മതി ബ്രോ...."ആസിഫ് പറഞ്ഞു.

ജീവൻ നാല് ജ്യൂസ്‌ ഓർഡർ ചെയ്തു.

"ഇങ്ങനെ ഇരുന്നാ മതിയോ നമുക്ക് എന്തേലും സംസാരിക്കണ്ടെ....?"ജീവൻ പറഞ്ഞു.

"അഹ് ബ്രോ, ഫസ്റ്റ് ടൈം ആയത് കൊണ്ട് ചെറിയ ചമ്മൽ ഉണ്ടാവും അതാ...."

💬 Comments

View all comments