Chapter Title : അജന്ത [MAUSAM KHAN MOORTHY]
ഉത്‌ഘാടനത്തിനു ശേഷം ജോൺ മെക്കൻസി ആ സ്റ്റോർ മുഴുവൻ നടന്നു കണ്ടു.പിന്നെ ഡയറക്ടർമാരുടെ ചായസൽക്കാരത്തിൽ പങ്കെടുക്കാൻ സ്റ്റോറിനകത്തുള്ള ഓഫീസ് മുറിയിലേക്ക് ചെന്നു.ശിവാനിക്കും ക്ഷണമുണ്ടായിരുന്നു അവിടേക്ക്.അത് പ്രകാരം സ്റ്റേജിലെ പ്രകടനങ്ങൾ പൂർത്തിയാക്കി,ജനത്തിന് നേരെ പുഞ്ചിരിയോടെ കൈവീശി നേരെ ഓഫീസ് മുറിയിലേക്കെത്തി.അവളെക്കണ്ടതും ജോൺ മെക്കൻസിയുടെ കണ്ണുകളിൽ കാമം തിരയിളക്കി.അയാൾക്കടുത്തായിരുന്നു അവളുടെ ഇരിപ്പിടം.അയാളെ ബഹുമാനപൂർവ്വം വിഷ് ചെയ്തുകൊണ്ട് അവൾ ഇരുന്നു.അയാൾ അവളെ സാകൂതം നോക്കുകയും പരിചയപ്പെടുകയും ചെയ്തു.അയാളുടെ മുഖഭാവവും ശരീരഭാഷയും തന്നോട് ആവശ്യപ്പെടുന്നതെന്താണെന്ന് വളരെ പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായി.അയാളുടെ കണ്ണുകൾ തൻറെ തുടകളിലും മുലകളിലുമാണെന്ന സത്യവും അവൾ തിരിച്ചറിഞ്ഞു.അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.ലോകം മുഴുവൻ ആരാധകരും കാമുകിമാരുമുള്ള ജോൺ മെക്കൻസി പോലും തന്നെ നോക്കി വെള്ളമിറക്കുന്നു.താനൊന്ന് സമ്മതം മൂളിയാൽ ജോൺ തന്നെ കോരിയെടുക്കും.തന്നെ പ്രാപിക്കും.അവളുടെ ഉള്ളം തുള്ളി.അവൾ മിഴിപാതിയടച്ചും കീഴ്ചുണ്ട് കടിച്ചും പഞ്ചാരചിരിപൊഴിച്ചും അയാളെ നോക്കി.തൻറെ ശരീരവടിവുകൾ വ്യക്തമായി കാണാൻ പാകത്തിൽ ഇരുത്തം ക്രമീകരിച്ചു.അയാൾക്ക് സൗകര്യപൂർവം തന്നെയൊന്ന് സ്പർശിക്കാൻ പാകത്തിൽ അവൾ അയാൾക്കടുത്തേക്ക് നീങ്ങിയിരുന്നു.
"നീ എത്ര സുന്ദരിയാണ് കുട്ടീ...നിന്നെ എനിക്ക് ഒരുപാടിഷ്ടമായി.എനിക്കൊപ്പം ഉറങ്ങാമോ ?"-അയാൾ പതിഞ്ഞ ശബ്ദത്തിൽ അവളോട് ഇംഗ്ലീഷിൽ ചോദിച്ചു.
അവൾ അയാളിൽ നിന്നും കേൾക്കാൻ കാത്തിരുന്ന ചോദ്യം! അവളുടെ കണ്ണുകൾ തിളങ്ങി.ആ പവിഴച്ചുണ്ടിൽ പുഞ്ചിരിയുടെ ചന്ദ്രക്കല തെളിഞ്ഞു.കവിളുകൾ മാതളം പോലെ ചുവന്നു.
"തീർച്ചയായും.അങ്ങയോടൊപ്പം കഴിയുക എന്നതിനെ ഞാനെൻറെ ഭാഗ്യമായി കരുതുന്നു."-അവൾ മനോഹരമായ ഇംഗ്ലീഷിൽ മറുപടിയോതി.അയാൾ സന്തോഷത്തോടെ ചിരിച്ചു.
"എനിക്ക് സ്കോട്ട്ലാൻഡിൽ ഒരു ഫാം ഹൗസുണ്ട്.ഞാൻ അവധിക്കാലം ചിലവഴിക്കുന്നത് അവിടെയാണ്.മനോഹരമായ പ്രകൃതിയും,സുഖകരമായ തണുത്ത അന്തരീക്ഷവുമാണ് അവിടത്തേത്.അടുത്ത ഒരു മാസം ഞാൻ അവിടെയാണ് ഉണ്ടാവുക.അതായത് പുതിയ കൗണ്ടി സീസൺ തുടങ്ങും വരെ.നീ പോരുമോ അവിടേക്ക്...?എനിക്ക് നായികയാവാൻ."
"വരാം സർ.വരുന്നതിൽ സന്തോഷം മാത്രം."
"ശരി. നാളെ രാവിലെ ഞാൻ പോവും. ഒരാഴ്ച കഴിഞ്ഞ് നീ പുറപ്പെട്ടാൽ മതി.ഒന്നിച്ചു പോയാൽ അത് മാധ്യമങ്ങൾ വലിയ വർത്തയാക്കും.അത് നിൻറെ ഭാവിയെയും കരിയറിനെയും ബാധിക്കും.ആരും ഒന്നും അറിയരുത്.എല്ലാം തികച്ചും വ്യക്തിപരവും,രഹസ്യ സ്വഭാവത്തോടെയുമായിരിക്കണം.ഗ്ലാസ്ഗോയിൽ വിമാനമിറങ്ങിയാൽ പിന്നെ ഒന്നും പേടിക്കാനില്ല.അത് വരെ സൂക്ഷിക്കണം. .എൻറെ മാനേജരോട് പറഞ്ഞ് ഞാൻ നിനക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് തരാം.."
"ഓക്കേ സർ."-
💬 Comments
View all comments