0%

Chapter Title : അജ്ഞാതന്‍റെ കത്ത്

Author : kkstories Read All Parts 149

ഞാനെത്തിക്കോളാം"

ഫോൺ കട്ടായി ഞാൻ ഫോണിൽ സമയം നോക്കി 5.36 കഴിഞ്ഞു.ഇനിയൊരു വട്ടം കൂടി ഉറങ്ങാൻ സമയമില്ല. ഫോൺ ബെഡിലിട്ടെണീറ്റു.

"സുനിതേച്ചീ ചായയിട്ടാർന്നോ? "

അടുക്കളയിൽ നിന്നും സുനിത എന്തോ വിളിച്ചു പറഞ്ഞു. അതെന്താണെന്ന് വ്യക്തമായില്ല.ഞാൻ മുറ്റത്തേക്കിറങ്ങി . മുറ്റത്തെ ചപ്പുചവറുകളെല്ലാം സുനിത വൃത്തിയാക്കിയിരുന്നു. പാരിജാതത്തിന്റെ കിഴക്കു മാറി രണ്ട് അസ്ഥി തറകളുണ്ട്, അച്ഛനുമമ്മയും.

" അപ്പൂ ചായ "

തൊട്ടു പിന്നിൽ ഒരു കപ്പിൽ ചായയുമായി സുനിത. അവരങ്ങനെയാ വിളിക്കാ എന്നെ . ആദ്യായിട്ടങ്ങനെ എന്നെ വിളിച്ചത് അച്ഛനായിരുന്നു. പിന്നീട് അമ്മയും ഒടുവിൽ സുനിതയും.

"സെറ്റിയിലുള്ള ലെറ്റേർസ് ഒന്നെടുത്തു തന്നേ സുനിതേച്ചീ."

ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ ഞാൻ സുനിതയോട് പറഞ്ഞു. സുനിത അകത്തേക്ക് പോയി.

"ഇതെല്ലാം വേണോ അപ്പൂ..... ?"

അവരുടെ ചോദ്യം

" കത്തുകൾ മാത്രം മതി ചേച്ചി "

സുനിത എനിക്ക് നാല് കത്തുകൾ എടുത്തു തന്നു. ആദ്യത്തേത് LIC യുടെയുടേത് ആയിരുന്നു. രണ്ടാമത്തേത് ബാങ്കിൽ നിന്നുള്ളത് അത് രണ്ടും പൊട്ടിക്കാതെ തന്നെ മാറ്റി വെച്ചു. മൂന്നാമത്തെത് പ്രശസ്ത കവയിത്രി സുലോചന നെടുപ്പറമ്പന്റെയാണ്. പതിവു കുശലങ്ങൾക്ക് ശേഷം പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിനുള്ള ക്ഷണവും. കഥകള്‍.കോം കാലത്തിനൊത്ത് മാറാത്തവർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇപ്പോഴും ആശയ വിനിമയത്തിന് കത്തെഴുതുന്ന അപൂർവ്വങ്ങളിൽ ഒരാൾ. 69 ന്റെ നിറവിൽ നിന്നും 70ലേക്ക് കടക്കുന്ന പ്രകൃതി സ്നേഹിയായ അക്ഷരസ്നേഹി. ചുണ്ടിലൂറിയ ചിരിയോടെ കത്ത് ഞാൻ മടക്കി.

നാലാമത്തെ കത്ത് എന്നെ തെല്ലമ്പരപ്പിച്ചു.അതിൽ ഫ്രം അഡ്രസ് ഇല്ലായിരുന്നു. വടിവൊത്ത ആ അക്ഷരങ്ങളിൽ എന്റെ പേര് കൂടുതൽ മനോഹരമായി തോന്നി.

വേദപരമേശ്വർ കൈലാസം ഓലി മുഗൾ കാക്കനാട് കൊച്ചി

ഞാൻ കത്തു തുറന്നു വായന തുടങ്ങി.

പ്രിയ വേദമേഡത്തിന്, എനിക്ക് നിങ്ങളെ അറിയാം നിങ്ങൾക്കെന്നെ അറിയില്ല. ഞാൻ ഏത് നിമിഷവും കൊല ചെയ്യപ്പെടാം. ഞാനിതെഴുതുന്ന നിമിഷവും എനിക്കു പിന്നിൽ മരണത്തിന്റെ ഗന്ധമുണ്ട്. ഞാൻ ഉറങ്ങിയിട്ട് ദിവസങ്ങളായി. കണ്ണടച്ചാൽ കുഞ്ഞിമാളുവിന്റെ കരച്ചിലാണ് മുഴങ്ങുന്നത്.മൂക്കിൽ രക്തത്തിന്റെ ഛർദ്ദിൽ മണമാണ്......... ......... അക്ഷരങ്ങളിലൂടെ കണ്ണുകൾ ഇഴഞ്ഞു നീങ്ങുമ്പോൾ ഞാൻ ഒന്നറിഞ്ഞു.എനിക്കു ശ്വാസഗതി കൂടിയിട്ടുണ്ട്.കത്തെഴുതിയ അജ്ഞാതനെ പോലെ ഞാൻ ഞാനും എന്തിനേയോ ഭയക്കുന്നു. നെഞ്ചിടിപ്പു കൂടി, തൊണ്ടയിലെ വെള്ളം വറ്റിത്തുടങ്ങി. നെറ്റിയിൽ വലിയ വിയർപ്പു മണികൾ പ്രത്യക്ഷപ്പെട്ടു.

എനിക്കറിയാത്ത എന്നെയറിയുന്നവർ ഒത്തിരി പേരുണ്ടാവും. ചാനൽ ചർച്ചകളിൽ പലതും സ്വയം അന്വേഷിച്ച് കണ്ടെത്തിയവയായതിനാൽ ശത്രുക്കളും ഉണ്ടാവും. ചാനൽ റേറ്റിംഗ്

💬 Comments

View all comments