Chapter Title : അജ്ഞാതന്‍റെ കത്ത് 3
മുഖം ഇരുണ്ടു.
"ഇന്നിത് മൂന്നാമത്തെ ആളാ സജീവനെ ചോദിച്ച് വരുന്നത്. നിങ്ങൾക്കും കാശ് തരാനുണ്ടോ അവൻ?"
"ങ്ങ്ഹാ.... "
ഞാൻ തലയാട്ടി.
"അവരിവിടുന്നു മാറിയിട്ട് മൂന്ന് മാസം കഴിഞ്ഞു.ഇല്ലാത്തത് പറയരുതല്ലോ വാടക കറക്റ്റായിരുന്നു. പക്ഷേ സജീവിന്റെ ഭാര്യ തുളസി ആളത്ര ശരിയല്ലായിരുന്നു. അതിനാൽ വീട് ഒഴിയാൻ ഞാൻ പറഞ്ഞതാ."
" ഈ വീട് നിങ്ങളുടേതാണോ?" അരവി ചോദിച്ചു.
"എന്റെ മൂത്ത മകന്റേതാണ്. അവനും കുടുംബവും ദുബായിലാ. ആരേലും വന്നാൽ വാടകയ്ക്ക് കൊടുക്കണം. നിങ്ങളെവിടുന്നാ വരുന്നത്?"
" ഷൊർണൂർ "
അരവി ഇടയിൽ കയറി പറഞ്ഞു.
" അവരിപ്പോ ലാബിൽ ഉണ്ടാവും. വാടക കൃത്യം തരുന്നതോണ്ട് എറക്കിവിടാൻ മോൻ സമ്മതിച്ചില്ലായിരുന്നു.എന്നും രാത്രി പലതരം വാഹനത്തിൽ ആണുങ്ങൾ വരും സൂര്യനുദിക്കും മുമ്പേ സ്ഥലം കാലിയാക്കേം ചെയ്യും.അവരങ്ങിനെ കച്ചോടം നടത്തിയിട്ടാ കാശുകാരായതും കൊച്ചീലെ വീട് വാങ്ങിയതും എല്ലാം."
"കൊച്ചിയിൽ വീട് വാങ്ങിയെന്നോ എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ?"
അരവിയുടെ സമർത്ഥമായ ഇടപെടൽ.
" കാശ് തരാനുള്ള നിങ്ങളോട് പറയാൻ മാത്രം മണ്ടനല്ല അവൻ. അവൻ കുറുക്കനാസൂത്രശാലിയായ കുറുക്കൻ. എനിക്ക് കെട്ടിക്കാൻ പ്രായമായ ഒരു പെങ്കൊച്ചു കൂടിയുണ്ട് അതിനാൽ അവരോട് വേഗം വിട്ടോളാൻ പറഞ്ഞു. "
നാട്ടിൻ പുറ ശുദ്ധമനസ്സായ ആ സ്ത്രിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വീണ്ടും ഇരുട്ടിലാണ് തപ്പുന്നതെന്ന ബോധമുണ്ടായിരുന്നു.
" നിനക്ക് ഈ വീക്ക് ഷോ ഉള്ളതല്ലേ വേദാ?"
"ഉം "
ഞാൻ മൂളി
" ഈ വീക്ക് കുര്യച്ചൻ കൊന്നു എന്നു പറയപ്പെടുന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ പ്രോഗ്രാമാണ്.പിന്നെ നാളെ എന്നത് ഇന്നവസാനിച്ചെങ്കിൽ മാത്രമല്ലേ "
പറഞ്ഞു തീരും മുന്നേ അരവിയുടെ ഫോൺ റിംഗ് ചെയ്തു.
"സ്വാതിയാണ്"
എന്നും പറഞ്ഞ് അരവി ഫോണെടുത്തു.
" അവൻ ചിറ്റൂരുണ്ട് നമ്മളോടതു വഴി ചെല്ലാൻ."
അരവിന്ദ് കോൾ കട്ട് ചെയ്ത ശേഷം പറഞ്ഞു. എനിക്കെന്തോ ഉത്സാഹം കെട്ടിരുന്നു. ഞാൻ ജോണ്ടിയുടെ ക്യാമറ വാങ്ങി വെറുതെ അതിലെ വീഡിയോസ് നോക്കി.ആ കാലുകളെ പറ്റിയായി ചിന്ത.ടേബിളിലിരിക്കുന്ന ന്യൂസ് പേപ്പർ സൂം ചെയ്തു.മാതൃഭൂമി. തിയ്യതി കാണാൻ പറ്റുന്നില്ല രണ്ടായി മടക്കിയ ആ പത്രത്തിലെ ഹെഡിംഗ് ഞാൻ വായിച്ചു.
'ഹൃദയം കവർന്ന്.' വലതു കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന മോദിയുടെ ചിത്രം. പിന്നെ ഇലക്ഷൻ റിസൽട്ട്.
ഈ വാർത്ത ഇന്നലെത്തെ പത്രത്തിലെ വാർത്തയല്ലേ? ഞാനതേ പറ്റി അരവിയോട് പറഞ്ഞു.
" അരവി അത് ഇന്നലെത്തെ പത്രമാണ്"
" ആയിരിക്കാം ആ വീട്ടിൽ ആളുണ്ടെന്ന് ബോധ്യമായതല്ലെ പിന്നെന്താ?"
അവനോടിനി
💬 Comments
View all comments