Chapter Title : അജ്ഞാതന്‍റെ കത്ത് 3
മറുവശത്ത് നിന്നും കന്നടയിലായിരുന്നു മറുപടി
"നീവ് യാരു ?"
അറിയാവുന്ന കന്നഡ അരവിയും പുറത്തെടുത്തു.
"ഇതു സജീവ് അല്വാ?"
"ആവ്തു സജീവ് ?"
"തീർത്ഥം ലാബ് സജീവ് ?"
"അല്ല, നീവ് യാരു....?"
"തീർത്ഥ നീം ഹുഡുഗ അല്വാ...?"
"അല്ല."
"ഈ നമ്പർ എല്ലീന്തു സിഖിത്തു....?" (ഈ നമ്പർ എവിടുന്നു കിട്ടി?)
"ഈ മൊബെയിൽ നൻക് ബിദ്ദി സിക്കിതു.. "
"നീവു ഈക തൊന്തരയല്ലിയിദേ, നീവ് ഈക എല്ലി ഇദിരാ , നിം പത്നി മത്തേ ഹുഡുകയിദു ജാവിനാവു തൊന്തരയല്ലിയിദേ., " ( നിങ്ങൾ അപകടത്തിലാണ്, നിങ്ങളെവിടെയാണ്? നിങ്ങളുടെ ഭാര്യയുടേയും കുഞ്ഞിന്റേയും ജീവൻ അപകടത്തിലാണ് )
മറുവശത്ത് വീണ്ടും ശബ്ദമില്ല
"ഹലോ....... ഹലോ....... "
" ആരാ വിളിച്ചത്?"
മറുവശത്ത് ഒരു മലയാളി സ്ത്രീ സ്വരം. പെട്ടന്ന് കോൾ ഡിസ്കണക്റ്റായി.
" അരവി അത് സജീവ് തന്നെയാണ് . ഞാനയച്ച മെസ്സേജ് മലയാളത്തിലാ അത് വായിച്ചിട്ടാ അയാൾ തിരിച്ച് വിളിച്ചത്. നമുക്ക് എന്താ ചെയ്യാൻ കഴിയുക? ലൊക്കേഷൻ ട്രെയ്യ്സെയ്താലോ"
"വേദ നിന്റെ തലയ്ക്ക് ഓളംവെട്ടിയോ? ഓടിച്ചെന്നു പറഞ്ഞാലൊന്നും നടപ്പുള്ള കാര്യമല്ല ഇത്. പോലീസ് പെർമിഷൻ വേണം ഇതിന്''
പിന്നീടവൻ സംസാരിക്കാതെ വണ്ടി ഡ്രൈവ് ചെയ്തു. ചിറ്റൂർ എത്തുംവരെ ആരും സംസാരിച്ചില്ല. 26 വയസുള്ള മെലിഞ്ഞ, അയഞ്ഞ ജുബയും ജീൻസുമിട്ട ഒരു യുവാവായിരുന്നു സ്വാതി സ്വാമിനാഥൻ കാര്യങ്ങളെല്ലാം അറിഞ്ഞ സ്വാതി പറഞ്ഞു.
"ലോക്കൽ പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്താൽ അവർ അന്വേഷണം നടത്തിയേനെ. പക്ഷേ ഈ കേസിൽ പരാതിപ്പെടേണ്ടവർ മിസ്സിംഗാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ അവർ ഇപ്പോൾ ടൂറിലാണ്. നിങ്ങൾ വീട്ടിൽ കണ്ട കാലുകൾ സജീവിന്റേതാണെങ്കിൽ അയാൾ നിങ്ങളെ കണ്ടിട്ടുണ്ടാവും. അങ്ങനെയെങ്കിൽ അയാളുടെ ഭാര്യയും കുഞ്ഞും എവിടെ? അയാൾ ഒളിച്ചു കഴിയുന്നത് എന്തിനാണ്? ആരെയാണ് അയാൾ ഭയക്കുന്നത്?
" ഇതേ ചോദ്യമാണ് എനിക്കും?"
"ആ വീട് പരിശോധന നടക്കണമെങ്കിൽ ഒന്നുകിൽ ഹൗസ് ഓണറെ കാര്യം പറഞ്ഞ് മനസിലാക്കണം, അല്ലാതെ വേറെ വഴി ഇല്ല."
സ്വാതി തുടർന്നു.
"നമ്മളിതെത്ര ഒളിപ്പിച്ച് ചെയ്താലും ഇതെങ്ങനെയെങ്കിലും ലീക്കാവും. മീഡിയ അറിഞ്ഞാൽ എല്ലാവർക്കും ഒളിക്കാൻ സമയം
💬 Comments
View all comments