0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 666

വനിതാ കോൺസ്റ്റബിളിനൊപ്പം CI റാങ്കിലുള്ള ഒരുദ്ധ്യോഗസ്ഥൻ കയറി വന്നു. അയാൾ എനിക്കു മുമ്പിൽ ടേബിളിൽ കൈ കുത്തി നിന്നു ചോദിച്ചു.

" വിഷൻ മീഡിയ വേദപരമേശ്വർ?"

"യെസ് "

" ഞാൻ ആലുവസ്റ്റേഷൻ സിഐ നൈനാൻ കോശിയാണ് നിങ്ങളുടനെ എനിക്കൊപ്പം സ്റ്റേഷൻ വരെ ഒന്നു വരണം."

"സർ എന്താണ് കാര്യം"

ചോദിച്ചത് അലോഷ്യസാണ്

"നിങ്ങൾ?"

CI അലോഷ്യസിനു നേരെ തിരിഞ്ഞു.

"ഞാൻ അലോഷ്യസ് കൊച്ചി മഹേന്ദ്രയിൽ സെയിൽസ് മാനേജരായി വർക്ക് ചെയ്യുന്നു.കൂടാതെ വേദയുടെ സിയാൻസി കൂടിയാണ്."

തുടർന്ന് ഒരു ഐഡി കാർഡ് സിഐയെ കാണിച്ചു.

" ഒകെ മിസ്റ്റർ അലോഷ്യസ്,ഇന്ന് പുലർച്ചെ മോർച്ചറിയിൽ നിന്നും കഴിഞ്ഞ ദിവസം ആത്മാഹത്യ ചെയ്ത സജീവിന്റെ മൃതദേഹം മോഷണം പോയിരിക്കുന്നു. അത് കൊണ്ടുപോയത് വേദ പരമേശ്വർ ആണെന്ന് മോർച്ചറി സൂക്ഷിപ്പുകാരൻ അബു പറഞ്ഞു. അയാളിപ്പോൾ അത്യാസന്ന നിലയിൽ ആശുപത്രിയിലാണ് .."

"ഞാൻ....."

എന്റെ തൊണ്ട വരണ്ടു ശബ്ദത്തിനായി ഞാൻ ശ്രമിച്ചു.

" മേഡം സഹകരിക്കണം"

രണ്ട് വനിതാ കോൺസ്റ്റബിൾമാർ എന്റെ ഇടവും വലവും നിലയുറപ്പിച്ചു.

" ഒക്കെ ഞാൻ വരാം "

എന്തോ അങ്ങനെ പറയാനാണ് തോന്നിയത്.കാരണം ഞാനപ്പോൾ അവിടെ നിന്ന് തർക്കിച്ചിട്ട് കാര്യമില്ല. ഇന്നലെ രാത്രി മുതൽ ഞാൻ എവിടെയാണെന്ന് പറയേണ്ടി വന്നാൽ പലതും തുറന്നു പറയേണ്ടി വരും.

"സർ ഒരു നിമിഷം "

നൈനാൻ കോശിയുടെ അനുമതിയോടെ എന്റെ ബാഗ് ഞാൻ അലോഷിയെ ഏൽപിച്ചതിനു ശേഷം രഹസ്യമായി പറഞ്ഞു.

"സർ തന്ന ഫോൺ ഈ ബേഗിലുണ്ട്. അത് സ്റ്റേഷനിൽ എത്താതിരിക്കാനാണ് ഞാനിത് തരുന്നത്.ഇവിടെ തൽക്കാലം കീഴടങ്ങാം. പിന്നെ സീക്രട്ടുകൾ

💬 Comments

View all comments