0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 668

തെളിവിന്.മാന്യമായ പെരുമാറ്റം ഇതൊരു മാതൃകാ പോലീസ് സ്റ്റേഷനായതിനാൽ മാത്രമാണ്. "

"ഞാൻ സാറിനെ കുറ്റപ്പെടുത്തുന്നില്ല, നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്തു. ഞാൻ നിരപരാധിയാണെന്ന് കോടതിയിൽ തെളിയിക്കാം.

"സർ എനിക്കൊന്നു അഡ്വക്കേറ്റിനെ ഫോൺ ചെയ്യണം."

"നിങ്ങൾക്കിവിടുത്തെ ലാന്റ് ഫോൺ ഉപയോഗിക്കാവുന്നതാണ് "

തുടർന്ന് CI ഒരു കോൺസ്റ്റബിളിനെ വിളിച്ച് കാര്യം പറഞ്ഞു.

ഞാൻ അഡ്വക്കേറ്റ് ജയപ്രകാശിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. തെറ്റു ചെയ്യാത്തതിനാലാവാം ഭയം ഒട്ടുമില്ലായിരുന്നു. ഒരു വനിതാ പോലീസുകാരി വന്നു എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. മരത്തിന്റെ ഒന്നു രണ്ട് ബെഞ്ചുകൾക്കൊപ്പം ചുവന്നു നരച്ച അഞ്ചാറ് ഫൈബർ കസേരകളും, തലേ ദിവസം നൈറ്റ് പെട്രോളിംഗിനിറങ്ങിയവർ പൊക്കിയ വാടിക്കരിഞ്ഞ മുല്ലപ്പൂ ചൂടി മുറുക്കിച്ചുവപ്പിച്ച രണ്ട് സ്ത്രീകൾ ബെഞ്ചിന്റെ അങ്ങേത്തലയ്ക്കലായിരിക്കുന്നു.

അവയിലൊരാൾ എന്നെ നോക്കി ചിരിച്ചു. അവർക്ക് ചിരപരിചിതമായ സ്ഥലമായതിനാലാവാം അവരുടെ മുഖത്ത് കൂസലില്ലാഴ്മ. ഞാനവരിരിക്കുന്നതിനടുത്ത് നിന്ന് ഏറ്റവും ദൂരയുള്ള ഇരിപ്പിടത്തിൽ ഇരുന്നു. പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം. തുടർന്ന് ബൂട്ടുകളുടെ ശബ്ദം. CI യുടെ മുറിയിലേക്കിപ്പോൾ കൊണ്ടുപോയത് അരവിയാണെന്ന് ഒരു വേള ഞാൻ തിരിച്ചറിഞ്ഞു. എന്തായാലും ജയപ്രകാശ് സാറിനോട് അരവിന്ദിന്റെ കാര്യവും കൂടി പറഞ്ഞത് നന്നായി. ഞാൻ ടേബിളിൽ തല ചായ്ച്ചു കണ്ണടച്ചു. എനിക്കു പിന്നാലെയുള്ള ആ വ്യക്തി ആരാണെന്നറിയും മുന്നേ എന്നെ സഹായിക്കാനെന്ന പേരിൽ മുമ്പിൽ വന്നവരെ കണ്ടു പിടിക്കണം. അച്ഛന്റേയും അമ്മയുടേയും കൊലപാതകികളെ കണ്ടെത്തണം. എന്തിനു കൊന്നു? ശിവാനി തന്ന ഫയലിലെ ഓരോ കേസുകളിലും പരസ്പരം കണക്റ്റ് ചെയ്യുന്ന എന്തോ ഒന്നുണ്ട്. അതിലൂടെ ഒരന്വേഷണം നടത്തിയലേ കാര്യമുള്ളൂ. അരവി ഒരിക്കലും തെറ്റുകാരനാവില്ല. കാരണം

💬 Comments

View all comments