0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 256

ആ ട്രാവലറിൽ ഒരു സ്ത്രീയാണുണ്ടായിരുന്നത്. "

"സർ നമുക്ക് മുരുകേശൻ വഴി ഒരന്വേക്ഷണം നടത്തിയാലോ?"

നിഷേധാർത്ഥത്തിൽ അലോഷ്യസ് തലയാട്ടി.

"അതിനി നടക്കില്ല.കാർ കത്തിയപ്പോൾ മരണപ്പെട്ടത് മുരുകേശനാണ്. മുരുകേശൻ പറഞ്ഞതനുസരിച്ചാണ് വേദയെ കാത്ത് സ്ക്കോഡയിലെ ഡ്രൈവർ സ്റ്റുഡിയോയുടെ മുൻപിൽ നിന്നത്. നീ കയറിയ ടാക്സിയെ അവർ പിന്തുടർന്നു വഴിക്ക് വെച്ച് മുരുകേശനും മൂന്നു പേരും കാറിൽ കയറി. നിന്നെ പിന്തുടർന്ന് പിടിക്കാനായിരുന്നു അവരുടെ പ്ലാൻ. അത് നടന്നില്ല, എന്നു മാത്രമല്ല കൊലയാളിയുമായി ബന്ധപ്പെട്ട ഏക കണ്ണി മുരുകേശ് കൊല്ലപ്പെടുകയും ചെയ്തു.ആയതിനാൽ നമുക്കുള്ള ഏക കച്ചിത്തുരുമ്പ് ദേവദാസാണ്. താൻ സൂക്ഷിക്കണം കുറച്ചു കൂടി.ഒറ്റയ്ക്കുള്ള യാത്ര പൂർണമായും ഉപേക്ഷിക്കണം. കമ്പികുട്ടന്‍.നെറ്റ്എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാം. ശുഭരാത്രി. അവരെ 4 പേരേയും വിശദമായി ഒരിക്കൽക്കൂടി ചോദ്യം ചെയ്യണം. പിന്നെ നിയമത്തിനോ പുറം ലോകത്തിനോ ഇവരുടെ അറസ്റ്റിനെ പറ്റി അറിയില്ല"

സ്ക്കോഡയിൽ നിന്നും പിടിച്ച നാലു പേരെയോർത്താവാം അലോഷി പറഞ്ഞു. പിന്നീട് വലതുകൈയിലെ വാച്ചിന്റെ സ്ട്രാപ് ഊരിക്കൊണ്ട് അലോഷ്യസ് തിരിഞ്ഞു നടന്നു. ഞങ്ങൾ ഇറങ്ങി. ബോട്ടിലിരിക്കുമ്പോൾ ആരും ഒന്നും ശബ്ദിച്ചില്ല.

" എവിടെക്കാണ് പോവേണ്ടത്?" കാറിൽ കയറിയപ്പോൾ പ്രശാന്ത് ചോദിച്ചു.

" സ്റ്റുഡിയോയിൽ..... "

ഞാൻ പറഞ്ഞു.

" അരവിന്ദിനെയോ?"

"എന്നെ ഇടപ്പള്ളിയിൽ വിട്ടാൽ. മതി. ടു വീലർ അവിടെയാ."

അരവിയെ ഇടപ്പള്ളിയിൽ വിട്ട് ഞങ്ങൾ തിരിച്ചു. എന്നെ സ്റ്റുഡിയോയിൽ വിട്ട് പ്രശാന്ത് മടങ്ങി. രാത്രി സ്റ്റാഫുകൾ നന്നേ കുറവായിരിക്കും ഞാൻ നേരെ വാഷ് റൂമിൽ പോയി മുഖം കഴുകി കണ്ണാടിയിലെ പ്രതിഭിംബത്തിന് പ്രായമേറെയായതുപോലെ, കണ്ണുകൾക്കു ചുറ്റു കറുത്തവലയം ഉറക്കമില്ലായ്മ വിളിച്ചു പറഞ്ഞു. തിരികെ ഗായത്രിയുടെ ഓഫീസ് മുറിയിൽ അവരുണ്ടായിരുന്നില്ല. എതിരെ വരുന്ന സാബുവിനോട് ചോദിച്ചപ്പോൾ

" മേഡം നേരത്തെ വീട്ടിൽ പോയല്ലോ"

എന്ന മറുപടിയായിരുന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കാന്റീൻ പോയപ്പോൾ കാര്യമായൊന്നുമില്ലായിരുന്നു. ഒരു ഡബിൾ ഓംലറ്റും ഒരു സ്ട്രോംഗ് കട്ടനും കഴിച്ചു. ഇന്ന് രാത്രി സ്റ്റാഫ് റൂമിൽ തങ്ങാമെന്തായാലും. മനസിലോർത്തു.

സ്റ്റാഫ് റൂമിലെ ചെറിയ സെറ്റിയിൽ ഞാൻ ചാരിക്കിടന്നു. മനസിലപ്പോൾ 2016 ഓഗ്സ്ത് 18ലേക്ക് നീങ്ങി. ഓഗസ്റ്റ് 3നാണ് ട്രക്ക് ഡ്രൈവർ അവിനാഷിന്റെ കൊലപാതകം. മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചു കൊക്കയിലേക്ക് മറിഞ്ഞ അവിനാഷിന്റെ പൊടി പോലും കിട്ടിയില്ല. പരസ്പര വിരുദ്ധമായി സംസാരിച്ച അവിനാഷിന്റെ ഭാര്യയെ അവിനാഷിന്റെ മരണത്തിന്റെ മൂന്നാം നാളു മുതൽ കാണാനില്ല.അവിനാഷിന്റെ മരണത്തെപ്പറ്റി പലതും അവൾക്കറിയാമെന്നറിയുന്ന ബോധത്താൽ ശത്രു വക വരുത്തിയതാകാം.അന്നത് വലിയ ഒച്ചപ്പാടുണ്ടാക്കിയ കേസായിരുന്നു.കോയമ്പത്തൂരിൽ

💬 Comments

View all comments