0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 283

ക്യാഷ് ക്രെഡിറ്റായതെന്ന് കണ്ടു പിടിക്കണം. എക്കൗണ്ട് നമ്പർ ഞാൻ പറയാം"

"ഇപ്പോ സമയമെത്രയായി?"

" 2.49. ഇന്നിനി നടക്കുമോയെന്നറിയില്ല."

ഞാൻ ഫോണിൽ അഷറഫിനെ വിളിച്ചു. കാര്യമറിഞ്ഞപ്പോൾ അവൻ പറഞ്ഞു.

"അങ്ങനെ ചെയ്താൽ എനിക്കെന്തേലും പ്രശ്നം ഉണ്ടാകുമോ?"

"ഇല്ല. ആരും അറിയണ്ട എന്തായാലും സീക്രട്ടായിരിക്കണം"

"ok വേദ പത്ത് മിനിട്ട് .ഞാൻ തിരിച്ചു വിളിക്കാം"

അക്കൗണ്ട് നമ്പർ പറഞ്ഞു കൊടുത്ത ശേഷം കട്ട് ചെയ്തു.

SPT യിൽ വർക്ക് ചെയ്യുന്ന അഷ്റഫിന്റെ കസിന്റെ മരണം ഒരിക്കൽ 'അഴിച്ചു പണി'യിൽ ഉൾപ്പെടുത്തിയതിന്റെ നന്ദി അവൻ കാണിക്കുമെന്നറിയാം. ആ ധൈര്യത്തിലാണ് ഞാൻ വിളിച്ചത്. അലോഷിയുടെ ഫോൺ റിംഗ് ചെയ്തു.

"ഹലോ....... "

........

"ok.... നിങ്ങൾ പോയ്ക്കോളൂ.. ഞാനെത്താം. മറ്റുള്ളവർ ചാടിപ്പോവരുത്."

ഫോൺ കട്ടായി .

" നിന്റെ വീട്ടിൽ കയറിയവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചു.നടന്നില്ല.കസ്റ്റഡിയിൽ ഉള്ള ഒറ്റയാൾക്കു പോലും അവരെ നിയന്ത്രിക്കുന്ന പ്രധാന കണ്ണിയെ അറിയില്ല. അറിയുന്നവരെല്ലാം മരണപ്പെടുകയും ചെയ്തു. നമ്മളെ അവർ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്."

എന്റെ ഭാവം കണ്ടാവാം

" അരവിന്ദ് അയച്ച മെസ്സേജിൽ വേദ വല്ലാതെ എന്നെ ഭയക്കുന്നുണ്ടല്ലേ?"

ഞാൻ ഞെട്ടി. ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ കഴിഞ്ഞില്ല. എനിക്ക് വന്ന മെസ്സേജ് എങ്ങനെ അലോഷി കണ്ടു.

" എന്നെ നിനക്ക് വിശ്വസിക്കാം 100 % ഉറപ്പ്. അത് പോലെ അരവിയേയും പക്ഷേ അരവിയെ നിയന്ത്രിക്കുന്നത് മറ്റാരോ ആണ് ആയതിനാൽ തന്നെ അരവിയെ നമ്മൾ ഭയക്കണം. അവന്റെ മേൽ ഒരു കണ്ണെപ്പഴും വേണം.അരവിയുടെ ഫോൺ കോളുകളും മെസ്സേജുകളും നിരീക്ഷണത്തിലാണ്"

എന്റെ ഫോൺ ശബ്ദിച്ചു.അഷ്റഫായിരുന്നു.

"ഹലോ വേദ.... "

"യെസ് പറയൂ.... "

"ആ ക്യാഷ് ക്രെഡിറ്റായത്ത് ഇന്നലെ ഉച്ചയ്ക്ക് 12.20നാണ്."

"ഏത് ബ്രാഞ്ചിൽ നിന്നാണെന്ന് നോക്കാമോ?"

"വേദ അതാണ് രസം ഇന്നലെ ആ ക്യാഷ് കളക്റ്റ് ചെയ്തത് ഞാൻ തന്നെയാണ്. പേര് കെ പരമേശ്വരൻ നായർ എന്നൊരാളാണ്."

"കെ പരമേശ്വരൻ നായർ......!! അതിൽമൊബൈൽ നമ്പർ ഉണ്ടോ?"

"500000 ആയതിനാൽ നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. 98.....888 ആണ്"

എന്റെ കണ്ണുകൾ മിഴിഞ്ഞു. ഈശ്വരാ ഇതെങ്ങനെ സംഭവിച്ചു.? ഈ നമ്പർ ! എന്റെ

💬 Comments

View all comments