Chapter Title : അജ്ഞാതന്‍റെ കത്ത് 6
അതിൽമൊബൈൽ നമ്പർ ഉണ്ടോ?"
"500000 ആയതിനാൽ നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. 98.....888 ആണ്"
എന്റെ കണ്ണുകൾ മിഴിഞ്ഞു. ഈശ്വരാ ഇതെങ്ങനെ സംഭവിച്ചു.? ഈ നമ്പർ ! എന്റെ തല പൊട്ടിപ്പൊളിയുന്നതായി തോന്നി.
"സിസിടിവി ദൃശ്യങ്ങൾ എടുക്കാൻ എന്തേലും വഴിയുണ്ടോ?"
" അത് റിസ്ക്കാണ്. നിങ്ങൾ മാനേജരുമായി സംസാരിക്കാമോ?"
"ഒകെ അഷ്റഫേ.. ഞാൻ വിളിക്കാം"
"വേദ എന്തെങ്കിലും പ്രശ്നമുണ്ടോ?"
" ഉം ഞാൻ നേരിട്ട് വരാം. മാനേജർ അവിടുണ്ടോ??"
"ഇല്ല. ഉച്ചകഴിഞ്ഞിന്ന് അദ്ദേഹം ലീവിലാണ്. നാളെ വായോ"
ഫോൺ കട്ട് ചെയ്ത് കാര്യങ്ങൾ ഞാൻ അലോഷിയെ ധരിപ്പിച്ചു.
"വേദയ്ക്കീ ആളെ അറിയാമോ?"
" അറിയാം. എന്റെച്ഛനാണ്. ആ നമ്പറും അച്ഛന്റേയാണ്."
" അച്ഛൻ മരിച്ചൂന്നല്ലേ വേദ പറഞ്ഞത്. "
"ഉം മരിച്ചു പക്ഷേ ആ നമ്പർ ഇപ്പോഴും ആക്റ്റീവാണ്. "
" എങ്ങനെ?"
"ഞാനത് ഉപയോഗിക്കുന്നുണ്ട്. അച്ഛന്റെ ഓർമ്മയ്ക്കായി .ഇടയ്ക്കതിൽ നിന്നും എന്റെ ഫോണിലേക്ക് കാൾ ചെയ്യും. അച്ഛൻ കാളിംഗ് എന്നു കാണുമ്പോൾ മനസിനൊരു ധൈര്യമാണ്. ഒറ്റയ്ക്കാണെന്ന ചിന്തയങ്ങ് മാറിക്കിട്ടും "
കണ്ണു നിറഞ്ഞു കാഴ്ച മങ്ങിത്തുടങ്ങി. അപ്പോഴേക്കും എന്റെ വീടിനു മുമ്പിൽ കാർ എത്തിയിരുന്നു.
"വേദാ"
അലോഷിയുടെ ശബ്ദം കേട്ട് ഞാൻ നോക്കി. വീട്ടിനു മുന്നിൽ ആരോഗ്യവാനായ ഒരാൾ നിൽപുണ്ട്.
" വേദ ഇറങ്ങിക്കോളൂ. എല്ലാം കഴിയുമ്പോ വിളിക്കു ഞങ്ങളീ പരിസരത്തുണ്ടാവും. ആ നിൽക്കുന്നത് നമ്മുടെ ആളാണ്."
ഞാനിറങ്ങി ചെന്നു. എന്നെ ആദ്യമായി കാണുന്ന ആജാനഭാഹു ചിരപരിചിതരെപോലെ പുഞ്ചിരിച്ചു.വീടിനകം മൊത്തം അലങ്കോലമാക്കിയിട്ടിരിക്കുന്നു. ഷോകേസിലെ വിലപിടിച്ച പലതും പൊട്ടി തറയിലാകമാനം ചിതറിക്കിടക്കുന്നു. എന്റെ മുറിയിലെ കണ്ണാടി മേൽ ഒട്ടിച്ച
💬 Comments
View all comments