0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 654

നിന്നും ചരക്കുമായി വരുന്ന വഴിക്കായിരുന്നു അപകടം.മറ്റെ ട്രക്ക് ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്.

കണ്ണിൽ ഉറക്കം നൃത്തംചവിട്ടിത്തുടങ്ങി. എന്റെ ഫോൺ റിംഗ് ചെയ്തു. നമ്പർ നോക്കാതെ ഞാൻ അറ്റന്റ് ചെയ്തു.

"വേദ കുര്യച്ചനും ഒരു പെണ്ണും ഹോട്ടൽ ഹിൽവ്യൂവിനായി പുതുതായി പണിയുന്ന ബിൽഡിംഗിൽ ഉണ്ട്. നീയും കൂടി വരാമോ?"

അരവിയുടെ ശബ്ദം. ഇല്ലെന്നു പറഞ്ഞില്ല.

" വരാം"

" വേഗം വാ ഞാനിവിടെ ഗ്രൗണ്ടിലുണ്ട്."

ഞാൻ എഴുന്നേറ്റു .കൂടെ വരാൻ ഒരാളു വേണം. അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ ട്രയിനിംഗിലുള്ള അമൽ എന്ന പയ്യൻ റെഡി. അവന്റെ ബൈക്കിനു പിന്നിൽ ഞങ്ങൾ ആളൊഴിഞ്ഞ ഹിൽവ്യൂ ന്യൂബിൽഡിംഗി എത്തിയപ്പോൾ സമയം 1.17 am. കൂറ്റാക്കൂരിരുട്ടിൽ ഒരൊറ്റ ജീവിയില്ല ഞാൻ ഫോണെടുത്ത് അരവിയുടെ നമ്പർ ഡയൽ ചെയ്തു.നാലു ബെല്ലിനു ശേഷം അവൻ കോൾ എടുത്തു.

"ഹലോ "

ഉറക്കച്ചവടിൽ അവന്റെ ശബ്ദം

"നീയെവിടെ ഞാൻ ഹിൽവ്യൂയുടെ പുതിയതായി പണിയുന്ന ബിൽഡിംഗിനു മുമ്പിലുണ്ട്."

" ഞാൻ വീട്ടിൽ... നീയെന്തിനാ അവിടെ പോയത്.?"

" നീയല്ലേ വിളിച്ചു ഇവിടെ വരാൻ പറഞ്ഞത്?"

"ഞാനോ? നിനക്കെന്താ വേദാ വട്ടായോ?"

അവന്റെ സ്വരം തീരും മുന്നേ ഇരുളിൽ രണ്ട് കണ്ണുകൾ തെളിഞ്ഞു. അതൊരു കാറിന്റെ ഹെഡ് ലൈയാറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അമലിന്റെ ചെവിയിൽ പറഞ്ഞു.

" അമൽ വണ്ടി തിരിച്ചോ. എവിടെയോ ഒരു ചതിവ് പറ്റി. "

അമൽ വണ്ടിയെടുക്കുമ്പോഴേക്കും കാർ തൊട്ടടുത്തെത്തിയിരുന്നു. ബൈക്കിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു അതിൽ നിന്നും കറുത്ത സാരിയിൽ ചുവന്ന ബോഡറുള്ള സാരിയുടുത്ത ഒരു സ്ത്രീ ഇറങ്ങി വരുന്നത്. നെറ്റിയിൽ വലിയ ചുവന്ന പൊട്ട്,

💬 Comments

View all comments