Chapter Title : അജ്ഞാതന്‍റെ കത്ത് 9
കാണിച്ചതും കുരിശു കണ്ട ചെകുത്താനെ പോലെ ആ മുഖം വിളറി എന്റെ മുഖത്ത് വിജയിയുടെ പുഞ്ചിരിയും.
"ACP Renuka Menon"
"അതെ സാർ.നേരത്തെ വന്നപ്പോൾ അവർക്കൊപ്പം വന്നതാവാം ഇയാൾ."
"ഇവനെങ്ങനെ അകത്ത് ?"
അതായിരുന്നു എന്റെയും സംശയം .
ഒരു വിധത്തിലും അവൻ പുറത്ത് പോവരുതെന്ന് ചട്ടം കെട്ടി ഞാനിറങ്ങി. പുറത്ത് പ്രശാന്ത് ഉണ്ടായിരുന്നു.
" മേഡത്തെ വീട്ടിൽ എത്തിച്ചാൽ മതിയോ?"
" വീട് സെയ്ഫല്ല. ഒരറസ്റ്റിനു ചാൻസുണ്ട്.നാൻസി കൊടുത്ത മൊഴി സത്യമാണോ എന്നറിയണം.."
"സത്യമാണ്. ന്യൂസ് ചാനലിൽ കാണിച്ചിരുന്നു നാൻസിയെ."
"ഉം. അലോഷി സാറിപ്പോ എവിടെയാ.?"
"മുംതാസിന്റെ ബോഡിയുമായി പോയതാണ് "
"മുംതാസ്....!!"
എനിക്കാകാംക്ഷ കൂടി.
" മേഡത്തിന്റെ വാട്ടർ ടാങ്കിൽ നിന്നു കിട്ടിയ ബോഡി മുംതാസിന്റേതാണ്.കൂടാതെ കാറിന്റെ ഡിക്കിയിലെ മുടിയും മുംതാസിന്റേതാണ്. വസ്ത്രവും മുടിയുടെ നീളവും മറ്റ് കാര്യങ്ങളും വെച്ച് മുംതാസിന്റെ അമ്മ ബോഡി തിരിച്ചറിഞ്ഞു. "
"ഓഹ് മൈ ഗോഡ്! എനിക്കിപ്പഴും വിശ്വാസമായില്ല. അവൾ സാറുമായി ചാറ്റ് ചെയ്തതല്ലേ?"
" അത് മറ്റാരോ തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാണ്. തൗഹബിൻ പരീതിനെ പറ്റി ഭാര്യയ്ക്ക് നല്ലതൊന്നുമല്ല പറയാനുള്ളത്..മുംതാസ് ജീവിച്ചിരിപ്പുണ്ടെന്ന് അവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതിന്റെ പിന്നിലുള്ള ലക്ഷ്യം അറിയില്ല."
പക്ഷേ എനിക്കറിയാവുന്ന ചില വിവരങ്ങൾ ചേർത്തു വെച്ച് ഞാൻ വായിച്ചെടുത്തതിപ്രകാരം. KTമെഡിക്കൽസിന്റെ മറവിൽ നടത്തിയ മാനവരാശി ഭയക്കുന്ന എന്തോ ഒന്ന് അത് വെളിച്ചത്ത് കൊണ്ട് വരണം. അച്ഛൻ സൂക്ഷിച്ചു വെച്ച വിവരങ്ങൾ പുറം ലോകത്തെത്തിക്കണമെങ്കിൽ വ്യക്തമായ തെളിവുകൾ വേണം.
മുംതാസ് ഒരു സോഷ്യൽ വർക്കർ കൂടിയാണെന്ന് ഞാൻ മനസിലാക്കിയത്. അവധി ദിവസങ്ങളിൽ പാവപ്പെട്ട രോഗികൾക്ക് വേണ്ടി സൗജന്യ പരിശോദനയും മരുന്നു വിവരണവും നടത്തിയതേ പറ്റി ഒരാർട്ടിക്കൾ ലിങ്ക് അച്ഛന്റെ സിസ്റ്റത്തിൽ നിന്നും കിട്ടിയിരുന്നു.
അങ്ങനെയെങ്കിൽ KT മെഡിക്കൽസിന്റെ പിന്നിലെ രഹസ്യം മുംതാസ് മനസിലാക്കി കാണണം..
ദേവൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ TB സർ പറഞ്ഞിട്ടാണ് മുംതാസിനെ കൊന്നതെങ്കിൽ......?
എത്രയും വേഗം അലോഷിയെ കാണണം. പ്രശാന്തിന്റെ ഫോൺ റിംഗ് ചെയ്തു. അലോഷിയായിരുന്നു.
" പ്രശാന്ത് കമ്മീഷ്ണറുടെ ഓഫീസ് ആക്രമിച്ച് നാൻസിയെ ആരോ തട്ടിക്കൊണ്ട് പോയി.. അതിൽ ഒരു പോലീസുകാരന്റെ നില
💬 Comments
View all comments