Chapter Title : അജ്ഞാതന്‍റെ കത്ത് 9
ഹാളിൽ രണ്ടിലധികം ആളുകൾ തമ്മിലടിക്കുന്നു. ബോധമില്ലാതെ കിടന്ന കഷണ്ടിക്കാരനും അലോഷിയും തന്നിൽ പൊരിഞ്ഞ അടി.പ്രശാന്തും വേറെയൊരു ഗുണ്ടയും.ഇത് കൂടാതെ തറയിൽ അഞ്ചാറു പേർ വീണു കിടക്കുന്നു. എന്റെ കണ്ണു തളളിപ്പോയി. അതിലും അത്ഭുതം തൊട്ടടുത്തുണ്ടായിരുന്ന ആ സ്ത്രീ അപ്രത്യക്ഷയായിരിക്കുന്നു. .അതിസാഹസികമായി തന്നെ കഷണ്ടിക്കാരനെ അലോഷി ബന്ധിച്ച ശേഷം സെറ്റിയിലിരുന്നു.
" ഒന്നും രണ്ടുമല്ല മൂന്ന് വർഷമാണ് ഞാൻ തനിക്കു പിന്നാലെ വരാൻ തുടങ്ങിയിട്ട്. അഡ്വക്കേറ്റ് പരമേശ്വറിന്റെ മരണത്തിൽ ദുരൂഹത തോന്നിയത് യൂനുസ് ഖന്നയുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടേയും തിരോധാനത്തിലാണ്. മാസങ്ങൾക്ക് ശേഷമാണ് ആൾത്താമസമില്ലാതെ കിടക്കുന്ന അവരുടെ തറവാട്ട് വീട്ടിൽ അഴുകി തുടങ്ങിയ ബോഡികൾ കണ്ടത്.. മൃതദേഹത്തിനടുത്ത് നിന്നും കേരളാ പോലീസിന് തുമ്പൊന്നും കിട്ടിയില്ലാ എന്നു മാത്രമല്ല അവിടുന്നു കിട്ടിയ KTമെഡിക്കൽസിലെ ലേബെൽ ഒട്ടിച്ച ഉറക്കഗുളിക ബോട്ടിൽ അവർ നിസാരവൽക്കരിച്ചു കാണിക്കുകയും ചെയ്തു. എനിക്കത് കച്ചിത്തുരുമ്പ് ആയിരുന്നു. നിന്നിലേക്കെത്താനുള്ള കച്ചിത്തുരുമ്പ്. എന്തിന് നീയത് ചെയ്തു എന്നതറിയാൻ കാത്തിരുന്നപ്പോൾ നീ പല ജീവനുകൾ തീർത്തു കൊണ്ടേ ഇരുന്നു.. നാളേയ്ക്ക് നീ വിളിച്ചു കൂട്ടിയ പത്രസമ്മേളനം എനിക്കതിനുള്ള ഉത്തരം നൽകി."
പക്ഷേ കഷണ്ടിക്കാരനിൽ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല..
" ഇനി നീ പറയണം എന്തിന് വേണ്ടിയെന്ന്. വിഷൻ മീഡിയയുടെ ഓണർ ഗായത്രിയെ അപകടപ്പെടുത്തിയത്, വേദയുടെ മാതാപിതാക്കളെ...... ചങ്ങലകൾ പോലെ നീളുവല്ലേ നിന്റെ കൊലപാതക പരമ്പരകൾ"
ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു. പക്ഷേ അയാൾ സംസാരിക്കാൻ കൂട്ടാക്കിയില്ല. പ്രശാന്തിന്റെ കൈകൾ മിന്നൽ വേഗത്തിൽ വായുവിൽ ചലിച്ചു .കഷണ്ടിക്കാരന്റെ വായയിൽ നിന്ന് കൊഴുത്ത ചോര ചുവരിൽ പൂക്കളം തീർത്തു.
" പറയാം ...... ഞാൻ പറയാം"
അയാൾ യാചനയിൽ മുരണ്ടു.
"എന്തിനായിരുന്നെന്ന് പറയാം..." പകയോടെ അയാൾ എന്നെ നോക്കി.
അയാൾ ഒന്നു നിർത്തിയ ശേഷം എന്നെ നോക്കി .അലോഷിപതിയെ എഴുന്നേറ്റു കൈകൾ കൂട്ടിത്തിരുമ്മി ഹാളിലൂടെ നടക്കാൻ തുടങ്ങി. വല്ലാത്ത മൂകത സൃഷ്ടിച്ച അന്തരീക്ഷം. അലോഷി നടത്തം നിർത്തി സംസാരിച്ചു തുടങ്ങി.
" ഞാൻ പറഞ്ഞു തുടങ്ങാം നിർത്തുന്നിടത്തു നിന്ന് ബാക്കി പറഞ്ഞാൽ മതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ MBBS പൂർത്തിയാക്കിയ Mr: സഖറിയാ, യൂനുസ് ഖന്ന, തൗഹബിൻ പരീത്
💬 Comments
View all comments